മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ മാമ്പഴം; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

By Web Team  |  First Published Jan 22, 2023, 11:27 AM IST

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന മാമ്പഴം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തിലെ ചുളിവുകളും പാടുകളും മാറാനും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. 


മുഖത്തെ കറുത്ത പാടുകള്‍ ചിലരെ എങ്കിലും അലട്ടുന്നുണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ചിലരില്‍ ചികിത്സ ഇല്ലാതെതന്നെ ഇത്തരം പാടുകള്‍ ഇല്ലാതാകും. 

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന മാമ്പഴം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തിലെ ചുളിവുകളും പാടുകളും മാറാനും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. 

Latest Videos

ഇതിനായി ആദ്യം പഴുത്ത മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേന്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്  തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

അതുപോലെ മുഖത്തെ കരുവാളിപ്പ് മാറാന്‍ ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇതും ആഴ്ചയില്‍ രണ്ട്  തവണ വരെ പരീക്ഷിക്കാം. 

 

ഒരു ടീസ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ അരി മാവ്, ഒരു ടീസ്പൂൺ പാൽ എന്നിവ യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് നിങ്ങളുടെ ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കും. 

Also Read: കസവു സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

click me!