ജോലിസംബന്ധമായ കാര്യങ്ങളെല്ലാം ഓണ്‍ലൈനായി മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പല പരാതികളും അതുപോലെ തന്നെ രസകരമായ വിഷയങ്ങളുമെല്ലാം ഉണ്ടാകാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് 'വര്‍ക് ഫ്രം ഹോം' വ്യാപകമായ സമയത്ത് തന്നെ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളതാണ്.
കൊവിഡ് 19ന്‍റെ വരവോടെയാണ് സത്യത്തില്‍ ഒരുപാട് സ്ഥാപനങ്ങള്‍ തങ്ങളുടെ മീറ്റിംഗുകളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നിത്യവുമുള്ള ജോലികളും അവയുടെ കൈമാറ്റങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ഓണ്‍ലൈനാക്കി മാറ്റിയത്. എന്നാലിപ്പോള്‍ ഈ സംസ്കാരം പല സ്ഥാപനങ്ങളും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്.
പ്രത്യേകിച്ച് രാജ്യത്ത് ഐടി സ്ഥാപനങ്ങളാണ് നേരത്തെ തന്നെ വിദേശരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഓണ്‍ലൈൻ തൊഴില്‍ സംസ്കാരത്തിലേക്ക് വലിയ രീതിയില്‍ എത്തിയിരിക്കുന്നത്.
ഇങ്ങനെ ജോലിസംബന്ധമായ കാര്യങ്ങളെല്ലാം ഓണ്‍ലൈനായി മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പല പരാതികളും അതുപോലെ തന്നെ രസകരമായ വിഷയങ്ങളുമെല്ലാം ഉണ്ടാകാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് 'വര്‍ക് ഫ്രം ഹോം' വ്യാപകമായ സമയത്ത് തന്നെ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളതാണ്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ഓണ്‍ലൈൻ മീറ്റിംഗിനിടെ തനിക്ക് സംഭവിച്ചൊരു അബദ്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി. മീറ്റിംഗ് നടക്കുന്നതിനിടെ മാനേജര്‍ ഇവരോട് മൈക്ക് മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള കാരണം ഇദ്ദേഹം ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു.
മറ്റൊന്നുമല്ല, മീറ്റിംഗ് നടക്കുന്നതിനിടെ യുവതി ചിപ്സ് കഴിക്കുകയായിരുന്നുവത്രേ. ഇതിന്‍റെ ശബ്ദം മൈക്കിലൂടെ മറ്റുള്ളവര്‍ക്കെല്ലാം അലോസരം സൃഷ്ടിച്ചതോടെയാണ് മാനേജര്‍ മൈക്ക് മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. മാനേജര്‍ ഇത് അറിയിച്ചുകൊണ്ട് ചാറ്റ് ചെയ്തതിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം സംഭവം യുവതി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഇനി ഇതുമൂലം താൻ പ്രശ്നത്തിലാകുമോ എന്ന ചോദ്യത്തോടെയാണ് ഇവരിത് പങ്കുവച്ചിരിക്കുന്നത്. സംഗതി കണ്ടവരെല്ലാം തന്നെ യുവതിയെ ചിരിയോടെ സമാധാനിപ്പിക്കുന്നുണ്ട്. പലരും ഓണ്‍ലൈൻ മീറ്റിംഗിനിടെ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങളെ കുറിച്ചും പങ്കുവച്ചിരിക്കുന്നു.
യുവതിയുടെ ട്വീറ്റ്...
I was in a meeting when my manager texted me this 😭 .... Am I in trouble? pic.twitter.com/XwSsRUnDjS
— Poan Sapdi (@VandanaJain_)Also Read:- തീപിടുത്തം പതിവായ ഗ്രാമം; ഒടുവിലിതാ വിചിത്രമായ കാരണം പുറത്ത്...