ലിംഗത്തിന്‍റെ വലുപ്പം കൂട്ടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയമായതും വിചിത്രമായതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരാം. എന്നാല്‍ പലപ്പോഴും ഇതെക്കുറിച്ച് ചിന്തിക്കാതെയാണ് ആളുകള്‍ അപകടത്തില്‍ പെടുന്നതെന്നാണ് ഇത്തരം വാര്‍ത്തകള്‍ തെളിയിക്കുന്നത്.
തീര്‍ത്തും വ്യത്യസ്തമായ, നമ്മെ അമ്പരപ്പിക്കുന്ന എന്തെല്ലാം വാര്‍ത്തകളാണ് ഓരോ ദിവസവും ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവയില്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ അവിശ്വസനീയമായി തോന്നുന്നത് തന്നെയാകാറുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
തായ്‍ലാൻഡില്‍ ഒരു യുവാവ് തന്‍റെ ലിംഗ് വലുതാക്കുന്നതിനായി ചെയ്ത കാര്യം ഒടുവില്‍ ജീവന് തന്നെ ഭീഷണിയാകും വിധത്തിലേക്ക് മാറിയെന്നതാണ് വാര്‍ത്ത. ലിംഗത്തില്‍ മെറ്റല്‍ റിംഗ് (ഇരുമ്പ് വളയം) ധരിച്ചാണ് ഇദ്ദേഹം ലിംഗം വലുതാക്കാനായി ശ്രമിച്ചത്. എന്നാല്‍ ലിംഗത്തില്‍ രക്തയോട്ടം നിലച്ച് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
undefined
ക്രംഗ്തായ് ജനറല്‍ ആശുപത്രിയിലാണ് അസാധാരണമായ പ്രശ്നവുമായി രോഗിയെത്തിയത്. ആദ്യം രോഗിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായതേ ഇല്ല. എന്നാല്‍ രോഗി തന്നെയാണ് പിന്നീട് മെറ്റല്‍ വളയം താൻ ധരിച്ചതാണെന്ന് വ്യക്തമാക്കിയത്. നാല് മാസമായി ഇതേ റിംഗ് ധരിച്ചിട്ടുണ്ടത്രേ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇദ്ദേഹം ഇത് പതിവായി ചെയ്യുന്നുണ്ടത്രേ. എന്നാലിത് വരെ മറ്റ് പ്രശ്നങ്ങളൊന്നും സംഭവിക്കാതിരുന്നതിനാല്‍ ഇത് തുടരുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷവും ഡോക്ടര്‍മാര്‍ക്ക് ഇത് നീക്കം ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ച് അവിടെ നിന്ന് രക്ഷാപ്രവര്‍ത്തകരെത്തി റിംഗ് മുറിച്ച് നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ നിന്നും സമാനമായൊരു സംഭവം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലിംഗം വലുതാകാനായി ഒരാള്‍ ധരിച്ച മെറ്റല്‍ റിംഗ് ഗ്രൈൻഡര്‍ വച്ച് മുറിച്ചെടുത്തു എന്നതായിരുന്നു വാര്‍ത്ത.
ലിംഗത്തിന്‍റെ വലുപ്പം കൂട്ടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയമായതും വിചിത്രമായതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരാം. എന്നാല്‍ പലപ്പോഴും ഇതെക്കുറിച്ച് ചിന്തിക്കാതെയാണ് ആളുകള്‍ അപകടത്തില്‍ പെടുന്നതെന്നാണ് ഇത്തരം വാര്‍ത്തകള്‍ തെളിയിക്കുന്നത്.
Also Read:- മകന്‍റെ ലിംഗത്തിന്‍റെ ഫോട്ടോകള്‍ ഡോക്ടര്‍ക്ക് അയച്ചു; അച്ഛന് വിലക്കും പൊലീസ് കേസും