'സിക്സ് പാക്ക്' ഇല്ലെങ്കിലെന്താ, ഇങ്ങനെ ചെയ്യാമല്ലോ; രസകരമായ വീഡിയോ...

By Web Team  |  First Published Mar 9, 2023, 11:58 PM IST

ബോഡി ബില്‍ഡിംഗിലേക്ക് പോകുന്നവരെല്ലാം തന്നെ അധികവും 'സിക്സ് പാക്ക്' എന്ന സ്വപ്നം പേറുന്നവരാണ്. എന്നാല്‍ 'സിക്സ് പാക്ക്'ലേക്ക് എത്തുകയെന്നത് അത്ര നിസാരമോ എളുപ്പത്തിലുള്ള കാര്യമോ അല്ല. അതിന് സമയമെടുത്ത് കഠിനാധ്വാനം ചെയ്യുക തന്നെ വേണം. എങ്കിലും ഒടുക്കം 'സിക്സ് പാക്ക്'എന്ന മോഹിപ്പിക്കുന്ന അളവിലേക്ക് എത്തുമല്ലോ...


ഫിറ്റ്നസിലേക്ക് കൂടുതല്‍ പേര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ തിരിയുന്നൊരു കാലമാണിത്. ലിംഗഭേദമെന്യേ ആളുകള്‍ ജിമ്മില്‍ പോവുകയോ അല്ലെങ്കില്‍ വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്യുന്നു. ചിലരാകട്ടെ, ഫിറ്റ്നസില്‍ അപ്പുറം ബോഡി ബില്‍ഡിംഗില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് അധികവും പുരുഷന്മാര്‍ തന്നെയാണ്. 

ബോഡി ബില്‍ഡിംഗിലേക്ക് പോകുന്നവരെല്ലാം തന്നെ അധികവും 'സിക്സ് പാക്ക്' എന്ന സ്വപ്നം പേറുന്നവരാണ്. എന്നാല്‍ 'സിക്സ് പാക്ക്'ലേക്ക് എത്തുകയെന്നത് അത്ര നിസാരമോ എളുപ്പത്തിലുള്ള കാര്യമോ അല്ല. അതിന് സമയമെടുത്ത് കഠിനാധ്വാനം ചെയ്യുക തന്നെ വേണം. എങ്കിലും ഒടുക്കം 'സിക്സ് പാക്ക്'എന്ന മോഹിപ്പിക്കുന്ന അളവിലേക്ക് എത്തുമല്ലോ...

Latest Videos

പക്ഷേ ഇവിടെയിതാ ഒരു യുവാവ് 'സിക്സ് പാക്ക്' വളരെ ലളിതമായി നേടിയിരിക്കുകയാണ്.അത് എങ്ങനെയെന്നല്ലേ? ജിമ്മില്‍ പോയില്ല, ഭക്ഷണം നിയന്ത്രിച്ചില്ല, ബിയര്‍ നിയന്ത്രിച്ചില്ല- ശരിക്ക് പറഞ്ഞാല്‍ ഇതിന് വേണ്ടി വലിയ പ്രയാസപ്പെട്ട ഒന്നും ചെയ്തില്ല. 

മറിച്ച് രണ്ട് ദിവസം അങ്ങ് ചെലവിട്ടു. ഈ രണ്ട് ദിവസം കൊണ്ട് എങ്ങനെയാണ് 'സിക്സ് പാക്ക്' എന്നാണോ നിങ്ങള്‍ അത്ഭുതപ്പെടുന്നത്. സംഗതി മറ്റൊന്നുമല്ല, ഇദ്ദേഹം നല്ലൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെ കണ്ട് 'സിക്സ് പാക്ക്' ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. മാഞ്ചസ്റ്ററിലുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റായ ഡീൻ ഗന്ഥര്‍ തന്നെയാണ് തന്‍റെ വ്യത്യസ്തമായ വര്‍ക്കിനെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ടാറ്റൂ ചെയ്ത യുവാവിന്‍റെ ടാറ്റൂസഹിതമുള്ള വീഡിയോയും ഡീൻ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ വിഭിന്നമായ അഭിപ്രായങ്ങളാണ് ഈ ടാറ്റൂ ഡിസൈനിന് വരുന്നത്. ഇത് വിഡ്ഢിത്തമായിപ്പോയി എന്ന് തന്നെ ഉറച്ചുപറയുന്നവരാണ് ഏറെ പേരും. അതേസമയം യുവാവിനോട് പരിതാപപ്പെടുന്നവരും ഏറെ. ഇതെല്ലാം ഒരു 'സ്പിരിറ്റ്' അല്ലേയെന്ന് തമാശരൂപത്തിലും സഹൃദയത്വത്തിലും തള്ളിക്കളുകയും, യുവാവിന് പിന്തുണയറിയിക്കുന്നവരും കൂട്ടത്തിലുണ്ട് കെട്ടോ. 

തന്‍റെ കരിയറില്‍ താനിങ്ങനെയൊരു ടാറ്റൂ ചെയ്തിട്ടില്ലെന്നും എന്തായാലും അത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നുവെന്നും ഡീൻ വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dean Gunther (@dean.gunther)

Also Read:- 39 വയസ് ഇളയ ഭര്‍ത്താവ്; 62കാരിയായ ടിക് ടോക് താരത്തിന് പരക്കെ വിമര്‍ശനം...

 

tags
click me!