കുളിമുറിയില്‍ ഒരു പാമ്പിനെ കണ്ടാല്‍ പേടിച്ച് അലറുന്ന നമുക്ക് ഇത് കാണാനൊക്കുമോ!

By Web Team  |  First Published Aug 16, 2023, 1:16 PM IST

പാമ്പുകളെ കാണുന്നത് തന്നെ പലര്‍ക്കും വലിയ പേടിയും ഉത്കണ്ഠയുമാണ്. പക്ഷേ പാമ്പുകളോട് അടുത്തിടപഴകുകയും പാമ്പുകളെ തോളിലും ശരീരത്തില്‍ മറ്റുമായി കൊണ്ടുനടക്കുകയും എല്ലാം ചെയ്യുന്നവരുടെ വീഡിയോ ഇത്തരത്തില്‍ നമുക്ക് സോഷ്യല്‍ മീഡിയിയലൂടെ കാണാൻ കഴിയും. 


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇതില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് കാഴ്ചക്കാരെയും ഏറെ കിട്ടാറുണ്ട്. മറ്റൊന്നുമല്ല, പലപ്പോഴും നമുക്ക് നേരിട്ട് കണ്ടറിയാനോ, അനുഭവിക്കാനോ അവസരം കിട്ടാത്ത സന്ദര്‍ഭങ്ങളാണല്ലോ ഇതൊക്കെ. വീഡിയോയിലൂടെയെങ്കിലും ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാൻ സാധിക്കുന്നത് നല്ലതല്ലേ.

എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെ എല്ലാവര്‍ക്കും കാണാനും സാധിക്കില്ല. ഈ വിഭാഗത്തില്‍ പെടുന്നതാണ് പാമ്പുകളുടെ വീഡിയോ. പാമ്പുകളെ കാണുന്നത് തന്നെ പലര്‍ക്കും വലിയ പേടിയും ഉത്കണ്ഠയുമാണ്. പക്ഷേ പാമ്പുകളോട് അടുത്തിടപഴകുകയും പാമ്പുകളെ തോളിലും ശരീരത്തില്‍ മറ്റുമായി കൊണ്ടുനടക്കുകയും എല്ലാം ചെയ്യുന്നവരുടെ വീഡിയോ ഇത്തരത്തില്‍ നമുക്ക് സോഷ്യല്‍ മീഡിയിയലൂടെ കാണാൻ കഴിയും. 

Latest Videos

undefined

സമാനമായ രീതിയില്‍ ശ്രദ്ധേയമാവുകയാണ് ഒരു വീഡിയോ. കുളിമുറിയില്‍ പാമ്പുകള്‍ക്കൊപ്പം കുളിക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണുന്നത്. കുളിമുറിയിലോ കക്കൂസിലോ എല്ലാം യാദൃശ്ചികമായി ഒരു ചെറിയ പാമ്പിനെ കണ്ടാല്‍ തന്നെ അലറിക്കൊണ്ട് ഓടുന്നവരാണ് അധികവും. അപ്പോഴാണിവിടെ ചുറ്റോടുചുറ്റും പാമ്പുകളുമായി ഒരാള്‍ കുളിക്കുന്നത്. 

ഒന്നുരണ്ട് പാമ്പുകളെ ഇദ്ദേഹം കഴുത്തില്‍ തന്നെ ചുറ്റിയിട്ടുണ്ട്. ഇവയാണെങ്കില്‍ ഇദ്ദേഹത്തിന്‍റെ തലയിലൂടെയും ദേഹത്തുകൂടിയുമെല്ലാം ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇതിന് പുറമെ കുളിമുറിയില്‍ അവിടവിടെയായി രണ്ടുമൂന്ന് പാമ്പുകളെ കൂടി കാണാം. കാഴ്ചയില്‍ എല്ലാം പെരുമ്പാമ്പുകളാണ്. ഇവയെ പലയിടങ്ങളിലും ആളുകള്‍ വളര്‍ത്താറുണ്ട്. എന്നാലിത് നിസാരമായ കാര്യമൊന്നുമല്ല.

വീഡിയോ കണ്ട പലരും ഇത് കണ്ട് പൂര്‍ത്തിയാക്കാൻ പോലുമാകുന്നില്ലെന്നാണ് കമന്‍റ് ഇടുന്നത്. എങ്ങനെയാണിത് സാധിക്കുന്നതെന്നും, പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തരുത് എന്നുമെല്ലാം കമന്‍റുകളില്‍ കുറിച്ചിരിക്കുന്നത് കാണാം. വീഡിയോയില്‍ കാണുന്നയാളുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്തായാലും വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

വീഡിയോ...

 

Also Read:- 'ഇത് ഒറിജനല്‍, ധൈര്യം അപാരം തന്നെ'; മൂര്‍ഖൻ പാമ്പിന് ഉമ്മ കൊടുക്കുന്നയാള്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!