51 സെക്കന്റ് മാത്രമാണ് ഈ വീഡിയോയ്ക്കുള്ള ദൈര്‍ഘ്യം. വിമാനത്തിനുള്ളിലെ ഇടനാഴിയിലൂടെ ഒരു യുവാവ് നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിങ്, പ്രണയം അറിയിക്കുന്ന വീഡിയോകള്‍, അങ്ങനെ പലതും ഇന്ന് വലിയ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആകാശത്ത് വെച്ച് നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ആണിത്. ഈ മനോഹരമായ നിമിഷം നടന്നത് എയര്‍ ഇന്ത്യയുടെ വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു. രമേഷ് കൊട്‌നാന എന്ന വ്യക്തിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 51 സെക്കന്റ് മാത്രമാണ് ഈ വീഡിയോയ്ക്കുള്ള ദൈര്‍ഘ്യം. വിമാനത്തിനുള്ളിലെ ഇടനാഴിയിലൂടെ ഒരു യുവാവ് നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
യുവാവിന്‍റെ കയ്യില്‍ ഒരു പോസ്റ്ററുമുണ്ടായിരുന്നു. തന്റെ പ്രതിശ്രുത വധുവിന്റെ അരികിലെത്തിയ യുവാവ് കയ്യില്‍ ഉണ്ടായിരുന്ന പോസ്റ്റര്‍ കാണിക്കുകയായുന്നു. യുവാവിനെ കണ്ട യുവതി ആകെ അമ്പരുന്നുപോയി. പിന്നീട് യുവതി സീറ്റില്‍ നിന്ന് ഇറങ്ങി യുവാവിന്റെ അരികിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി യുവാവ് അവള്‍ക്കു നേരെ മോതിരം നീട്ടി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ശേഷം ഇരുവരും കെട്ടിപ്പിടിക്കുമ്പോള്‍ മറ്റ് യാത്രക്കാര്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എയര്‍ഇന്ത്യയിലെ ജീവനക്കാര്‍ തന്നെയാണ് ഈ മനോഹര ദൃശ്യം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
"സ്വർഗ്ഗത്തിൽ വച്ച് വിവാഹാലോചന നടത്തി. പ്രണയം അന്തരീക്ഷത്തിലാണ്. മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ദമ്പതികൾക്കായി വിവാഹ മണി മുഴങ്ങിക്കൊണ്ടിരുന്നു, ഒരാൾ വായുവിൽ മുട്ടുകുത്തി നിന്ന് തന്റെ പ്രതിശ്രുതവധുവിനോട് പ്രണയത്തോടെ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ " - പോസ്റ്റിന്റെ അടിക്കുറിപ്പിൽ കുറിച്ചത് ഇങ്ങനെ.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 'ഭൂമിയില്‍ വെച്ചുള്ള വിവാഹം കണ്ടിട്ടുണ്ട്, സ്വര്‍ഗത്തില്‍ വെച്ച് കല്യാണം നടക്കുക എന്ന് കേട്ടിട്ടുമുണ്ട്.. എന്നാല്‍ ആദ്യമായാണ് കാണുന്നത്'- എന്നാണ് ഒരാള്‍ കുറിച്ചത്. ഇവരുടെ ജീവിതം ഇതുപോലെ മനോഹരമാകട്ടേ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ജീവിതം ഇതുപോലെ മനോഹരമായി വേറിട്ടതായി തന്നെ നിൽക്കേട്ടേ എന്നു പലരും ആശംസിക്കുകയും ചെയ്തു.
Marriage Proposal Made in Heaven
Love is in the Air
Wedding bells were ringing for a couple onboard an flight to when a man got down on one knee mid-air and proposed to his , who was taken aback by the romantic gesture …https://t.co/ETqzEBzjKH
Wedding bells were ringing for a couple onboard an flight to when a man got down on one knee mid-air and proposed to his fiancée, who was taken aback by the romantic gesture
Read more: https://t.co/nypSQ5y926 pic.twitter.com/rkvNQtmyRf
Also Read:പത്ത് തരം പാനിപൂരികള്‍ കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതി; വീഡിയോ