'ചിക്കൻ വിംഗ്സ്' ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വേറൊന്ന്; റെസ്റ്റോറന്‍റിനെതിരെ കേസ് നല്‍കി ഉപഭോക്താവ്

By Web Team  |  First Published Mar 16, 2023, 11:37 AM IST

യുഎസിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് ശൃംഖലയ്ക്കെതിരെ വന്നിരിക്കുന്നൊരു കേസാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 'ബോണ്‍‍ലെസ് ചിക്കൻ വിംഗ്സ്' ആണെന്ന അവകാശവാദവുമായി റെസ്റ്റോറന്‍റുകാര്‍ വിളമ്പിയത് ചിക്കൻ ബ്രെസ്റ്റ് ഡീപ് ഫ്രൈ ചെയ്തെടുത്തതിന്‍റെ കഷ്ണങ്ങളായിരുന്നുവത്രേ. 


റെസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പരാതികള്‍ ഉയരുന്നത് സാധാരണമാണ്. പലയിടങ്ങളിലും ഉപഭോക്താവിനെ സംതൃപ്തിപ്പെടുത്തുംവിധമോ, സന്തോഷിപ്പിക്കുംവിധമോ ഉള്ള സര്‍വീസോ ഭക്ഷണമോ ഒന്നും ഉണ്ടാകണമെന്നില്ല. 

ഭക്ഷണത്തിന്‍റെ ഗുണമേന്മ, ശുചിത്വം, ഭക്ഷണത്തിന്‍റെ അളവ് എന്നിങ്ങനെയുള്ള വിഷയങ്ങളെ ചൊല്ലി തന്നെയാണ് അധികവും റെസ്റ്റോറന്‍റുകള്‍ക്കെതിരെ പരാതികള്‍ ഉയരാറ്. 

Latest Videos

ഇപ്പോഴിതാ സമാനമായ രീതിയില്‍ യുഎസിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് ശൃംഖലയ്ക്കെതിരെ വന്നിരിക്കുന്നൊരു കേസാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 'ബോണ്‍‍ലെസ് ചിക്കൻ വിംഗ്സ്' ആണെന്ന അവകാശവാദവുമായി റെസ്റ്റോറന്‍റുകാര്‍ വിളമ്പിയത് ചിക്കൻ ബ്രെസ്റ്റ് ഡീപ് ഫ്രൈ ചെയ്തെടുത്തതിന്‍റെ കഷ്ണങ്ങളായിരുന്നുവത്രേ. 

അതേസമയം ഈ റെസ്റ്റോറന്‍റാകട്ടെ 'ചിക്കൻ വിംഗ്സ്' തങ്ങളുടെ പ്രധാന ഉത്പന്നമായി പരസ്യം ചെയ്യുന്നതാണെന്നും ഇത് കണ്ട് എത്തുന് ഉപഭോക്താക്കളെ റെസ്റ്റോറന്‍റ് വഞ്ചിക്കുകയാണെന്നും പരാതിക്കാരനായ ചിക്കാഗോ സ്വദേശി അയ്‍മെൻ ഹലീം പറയുന്നു. 

തനിക്ക് മാത്രമല്ല, ഇക്കാര്യത്തില്‍ റെസ്റ്റോറന്‍റിനെതിരെ പലര്‍ക്കും പരാതിയുണ്ടെന്നും ഹലീം പറയുന്നു. വിഭവത്തിന്‍റെ യഥാര്‍ത്ഥ പേര് പരസ്യത്തില്‍ നല്‍കുകയും, അതിന് അനുസരിച്ച വില വാങ്ങിക്കുകയുമാണ് റെസ്റ്റോറന്‍റ് ചെയ്യേണ്ടിയിരുന്നതെന്നും ഹലീം നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ റെസ്റ്റോറന്‍റ് ചെയ്യുന്നത് വഞ്ചനയാണെന്നും പരാതിയില്‍ അടിവരയിട്ട് പറയുന്നു. 

സംഭവം വലിയ ചര്‍ച്ചയൊക്കെ ആയെങ്കിലും ഇതില്‍ കാര്യമായ ഒരു പ്രതികരണം നല്‍കാൻ റെസ്റ്റോറന്‍റ് തയ്യാറായിട്ടില്ല. മറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചെറിയൊരു അറിയിപ്പ് പോലുള്ള ഏതാനും വരികള്‍ പങ്കുവച്ചിട്ടുമുണ്ട്. തങ്ങളുടെ മെനുവിലുള്ള ബോണ്‍ലെസ് വിംഗ്സ് വൈറ്റ് മീറ്റ് ചിക്കനാണെന്നും,  ഹാംബര്‍ഗറില്‍ ഹാം ഇല്ലെന്നും, ബഫലോ വിംഗ്സ് ആണെങ്കില്‍ 0 % ബഫലോ ആണെന്നുമാണ് ഇവര്‍ ട്വിറ്ററിലൂടെ വിശദീകരിച്ചത്. ഈ ട്വീറ്റിനും നിറയെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

 

It’s true.
Our boneless wings are all white meat chicken.
Our hamburgers contain no ham.
Our buffalo wings are 0% buffalo.

— Buffalo Wild Wings (@BWWings)

Also Read:- മക്കളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങള്‍ വിവാദത്തില്‍; മറുപടിയുമായി നടി

 

click me!