ഇതിനോടകം 1500ലധികം ടാറ്റൂ ആണത്രേ ഇദ്ദേഹം സ്വന്തം ശരീരത്തില്‍ ചെയ്തിരിക്കുന്നത്. ശരീരത്തിന്‍റെ ഏതാണ്ട് 98 ശതമാനവും ടാറ്റൂ കൊണ്ട് മൂടിയിരിക്കുന്നു എന്നാണ് റിബൈറോ തന്നെ പറയുന്നത്. ടാറ്റൂ ചെയ്ത് തുടങ്ങി അധികം വൈകാതെ തന്നെ ശരീരത്തില്‍ പലയിടത്തും പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ ധരിച്ചുതുടങ്ങി. പിറകെ സര്‍ജറികളിലൂടെ അവയവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയും തുടങ്ങി.
ശരീരത്തില്‍ ടാറ്റൂ ചെയ്തും, പലയിടങ്ങളിലും തുളച്ച് സ്റ്റഡുകളും മറ്റ് ആഭരണങ്ങളും അണിഞ്ഞും, അവയവങ്ങളില്‍ സര്‍ജറിയിലൂടെ മാറ്റങ്ങള്‍ വരുത്തിയുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നവര്‍ ഇന്ന് ലോകത്തിന്‍റെ പലയിടങ്ങളിലായി ഏറെ പേരുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുള്‍പ്പെടും. അധികപേരും യുവാക്കള്‍ തന്നെ.
ഇത്തരത്തില്‍ പ്രശസ്തനായൊരു വ്യക്തിയാണ് ബ്രസീലില്‍ നിന്നുള്ള മാര്‍സെലോ ബി-ബോയ്. നാല്‍പതുകാരനായ മാര്‍സെലോ ബി-ബോയ് ഡിസൂസ റിബൈറോ വര്‍ഷങ്ങളായി തന്‍റെ ശരീരത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ആദ്യം ടാറ്റൂ ചെയ്തുകൊണ്ടാണ് ഈ പരീക്ഷണങ്ങള്‍ തുടങ്ങിയത്.
ഇതിനോടകം 1500ലധികം ടാറ്റൂ ആണത്രേ ഇദ്ദേഹം സ്വന്തം ശരീരത്തില്‍ ചെയ്തിരിക്കുന്നത്. ശരീരത്തിന്‍റെ ഏതാണ്ട് 98 ശതമാനവും ടാറ്റൂ കൊണ്ട് മൂടിയിരിക്കുന്നു എന്നാണ് റിബൈറോ തന്നെ പറയുന്നത്. ടാറ്റൂ ചെയ്ത് തുടങ്ങി അധികം വൈകാതെ തന്നെ ശരീരത്തില്‍ പലയിടത്തും പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ ധരിച്ചുതുടങ്ങി. പിറകെ സര്‍ജറികളിലൂടെ അവയവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയും തുടങ്ങി.
ഇതിനെല്ലാമായി ഏതാണ്ട് മുപ്പത് ലക്ഷത്തോളം രൂപ റിബൈറോ ചെലവിട്ടുകഴിഞ്ഞു. ഇപ്പോഴിതാ തന്‍റെ ഇരുകൈകളും സര്‍ജറിയിലൂടെ പിളര്‍ത്തിയിരിക്കുകയാണ് റിബൈറോ. കൈവെള്ളയില്‍ വിരലുകള്‍ക്ക് ഇടയിലൂടെയാണ് റിബൈറോ പിളര്‍പ്പ് വരുത്തിയിരിക്കുന്നത്. റിബൈറോയുടെ സുഹൃത്ത് തന്നെയാണ് ഈ സര്‍ജറി ചെയ്ത് നല്‍കിയിരിക്കുന്നതത്രേ.
'ഒരുപാട് ഗവേഷണത്തിന് ശേഷമാണ് ഞാൻ ഈ സര്‍ജറിയിലേക്ക് കടന്നത്. ലോകത്ത് പലയിടങ്ങളിലുമായി നടക്കുന്ന ബോഡി മോഡിഫിക്കേഷൻ സര്‍ജറികളെ കുറിച്ച് ഞാൻ പഠിക്കുന്നുണ്ട്. ഇതുപോലൊന്ന് ആരും ചെയ്തിട്ടില്ല. ആദ്യം കയ്യിലെ എണ്ണമയവും കൊഴുപ്പും നീക്കം കൈകള്‍ മെലിഞ്ഞ പരുവത്തിലാക്കി കൊണ്ടുവരികയാണ് ചെയ്തത്. ഇതും സര്‍ജറിയിലൂടെ തന്നെ. ഇതിന് ശേഷം നടുഭാഗത്ത് കൂടി കൈകള്‍ പിളര്‍ത്തിയെടുക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇപ്പോള്‍ സര്‍ജറിക്ക് ശേഷം എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കാര്യങ്ങള്‍ ചെയ്യുന്നതിനോ അനക്കുന്നതിനോ ഒന്നും തടസമില്ല. കാണുമ്പോള്‍ ചിലര്‍ അമ്പരന്ന് നോക്കും. ആരും ഇതിന് ധൈര്യപ്പെടില്ലെന്ന് പറയും. എനിക്ക് ധൈര്യമുണ്ട്. ഞാൻ ഇതിലെല്ലാം സന്തോഷം അനുഭവപ്പെടുന്നു...'- റിബൈറോ പറയുന്നു.
ആകെ മൂന്ന് സര്‍ജറിയാണ് റിബൈറോ ഇതിനായി നടത്തിയതത്രേ. ഇതുകൂടിയാകുമ്പോള്‍ റിബൈറോയുടെ പ്രശസ്തി വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പ്രശസ്തിക്ക് വേണ്ടിയാണ് ഇദ്ദേഹം ശരീരം ഈ രീതിയില്‍ പരീക്ഷണവസ്തുവാക്കുന്നതെങ്കില്‍ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഒരു വിഭാഗം പേര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതെല്ലാം വ്യക്തിസ്വാതന്ത്ര്യമാണെന്ന് വാദിക്കുന്നവരും രംഗത്തുണ്ട്. ആരോഗ്യത്തിന് വെല്ലുവിളിയാകും വിധത്തിലുള്ള മാറ്റങ്ങള്‍ സര്‍ജറിയിലൂടെയോ അല്ലാതെയോ ചെയ്യും മുമ്പ് ഏറെ ചിന്തിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം പ്രവണതകള്‍ അനുകരിക്കുന്നത് നല്ലതല്ലെന്നും ഇവര്‍ താക്കീതായി പറയുന്നു.
Also Read:- മുഖത്ത് അടക്കം ശരീരത്തിൽ എണ്ണൂറിലധികം ടാറ്റൂ ; 'പണി' ആയെന്ന് യുവതി