ഇന്ന് നമ്മളില്‍ മിക്കവരുടെ വീടുകളിലും വസ്ത്രങ്ങള്‍ തേക്കാൻ പുറത്ത് നല്‍കാറുണ്ട്. നല്ല വടിവൊത്ത രീതിയില്‍ വളരെ വൃത്തിയായും ഭംഗിയായും ഇത് തേച്ചുകിട്ടുമെന്നത് കൊണ്ട് തന്നെയാണ് നാമിത് പുറത്ത് കൊടുക്കാറ്
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ പല തരത്തിലുള്ള വീഡിയോകളും ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം താല്‍ക്കാലികമായ ആസ്വാദനത്തിനുള്ള ഉള്ളടക്കങ്ങളാണ് മിക്ക വീഡിയോകളിലുമുണ്ടാകാറ്. തമാശയായി ചെയ്യുന്നവയും നിരവധിയാണ്.
എന്നാല്‍ ഇവയില്‍ ചിലതെങ്കിലും തമാശയില്‍ കവിഞ്ഞ് നമ്മെ ബാധിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇന്ന് നമ്മളില്‍ മിക്കവരുടെ വീടുകളിലും വസ്ത്രങ്ങള്‍ തേക്കാൻ ( Cloth Ironing ) പുറത്ത് നല്‍കാറുണ്ട്.
undefined
നല്ല വടിവൊത്ത രീതിയില്‍ വളരെ വൃത്തിയായും ഭംഗിയായും ഇത് തേച്ചുകിട്ടുമെന്നത് കൊണ്ട് തന്നെയാണ് നാമിത് പുറത്ത് കൊടുക്കാറ്. വെള്ളമൊക്കെ തളിച്ച് നല്ലതുപോലെ ചുളിവുകള്‍ നിവര്‍ത്തിയെടുത്താണ് ഇവര്‍ വസ്ത്രങ്ങള്‍ തേക്കാറ് ( Cloth Ironing ). ഈ വൃത്തി എത്ര ശ്രദ്ധിച്ചാലും നമ്മള്‍ വീട്ടില്‍ ചെയ്യുമ്പോള്‍ കിട്ടാറുമില്ല.
തേക്കുന്നതിനിടെ തേപ്പുകാര്‍ ഇടയ്ക്ക് വെള്ളം തളിക്കാൻ പാത്രത്തില്‍ വെള്ളം കൊണ്ടുവയ്ക്കുകയോ സ്പ്രേ ബോട്ടില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ നമ്മളില്‍ ഒറ്റനോട്ടത്തില്‍ തന്നെ അസ്വസ്ഥതയുണ്ടാക്കും വിധം വസ്ത്രത്തില്‍ വെള്ളം തളിക്കുകയാണൊരാള്‍. ഇതാണ് ആദ്യം സൂചിപ്പിച്ച വീഡിയോയിലുള്ളത്.
പാത്രത്തില്‍ കൊണ്ടുവച്ചിരിക്കുന്ന വെള്ളം ആദ്യം വായില്‍ നിറയ്ക്കും. വസ്ത്രം തേക്കുന്നതിനിടെ വെള്ളം വേണ്ടപ്പോള്‍ വായില്‍ നിന്നാണ് വെള്ളം സ്പ്രേ ചെയ്യുന്നത്. ഒരു തവണയൊന്നുമല്ല, പല തവണ ഇതുതന്നെ ആവര്‍ത്തിച്ചാണ് ഇദ്ദേഹം തേക്കുന്നത്.
ഇൻസ്റ്റഗ്രാമില്‍ വൈറലായ വീഡിയോ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം വ്യാപകമാണ്. ഇത് എവിടെ വച്ച്, ആര്, എപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണെന്നോ എന്താണ് ഇതിന്‍റെ ആധികാരികതയെന്നോ വ്യക്തമല്ല. വസ്ത്രങ്ങള്‍ തേക്കുന്ന ജോലി ചെയ്യുന്നവരെല്ലാം ഈ രീതിയിലാണ് ചെയ്യുന്നതെന്നും ഈ വീഡിയോ മുന്‍നിര്‍ത്തി പറയാനാകില്ല. അത്തരത്തിലുള്ള ആശങ്കകളും വേണ്ട. എങ്കിലും വിചിത്രമായ ഈ തേപ്പ് രീതി കണ്ടവരെല്ലാം തന്നെ വളരെ പരുഷമായാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.
ഇതൊരു തമാശ വീഡിയോ ആണെന്ന നിലയിലും ആളുകള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. വായില്‍ നിന്ന് വെള്ളം തുപ്പുമ്പോള്‍ ഉടുപ്പിലെത്തുന്ന ബാക്ടീരിയകള്‍ പിന്നീട് തേക്കുമ്പോള്‍ ചത്തൊടുങ്ങുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നുമെല്ലാം ഈ വിരുതന്മാര്‍ കമന്‍റുകളില്‍ എഴുതിയിരിക്കുന്നു. എന്തായാലും വൈറലായ വീഡിയോ ( Viral Video ) ഒന്ന് കണ്ടുനോക്കൂ...
Also Read:- വിവാഹച്ചടങ്ങിനിടെ കുടിച്ച് ബോധം പോയി അപകടം വരുത്തി; വീഡിയോ വൈറൽ