ആരാധിക്കുന്ന താരത്തെ പോലെയാകാൻ 10 ലക്ഷം മുടക്കി; ഇപ്പോള്‍ ഇദ്ദേഹം ജീവിക്കുന്നത് 'സ്വപ്ന'ത്തില്‍

By Web Team  |  First Published Jan 11, 2023, 3:44 PM IST

പ്രമുഖ ഗായകനും നടനുമായ എല്‍വിസ് പ്രെസ്ലിയെ പോലെയാകാൻ ശ്രമിക്കുന്ന ഒരാളെ കുറിച്ചാണ് രസകരമായ ഈ റിപ്പോര്‍ട്ട്. ഡേവിഡ് ബ്ലാക്ക് എന്നാണീ അമ്പത്തിരണ്ടുകാരന്‍റെ പേര്.


താരങ്ങളോടുള്ള ആരാധന അതിര് കവിയുമ്പോള്‍ പലപ്പോഴും വ്യക്തികള്‍ക്ക് അവരെ അന്ധമായി അനുകരിക്കാനുള്ള പ്രവണതയും വരാറുണ്ട്. ഇത് താരാരാധനയില്‍ മാത്രമല്ല,എന്തിനോടാണെങ്കിലും ആരോടാണെങ്കിലും അത്രയുമധികം ഇഷ്ടവും ആരാധനയുമെല്ലാം സൂക്ഷിച്ചാല്‍ പിന്നീട് ഇത് വ്യക്തികളില്‍ സ്വാധീനം ചെലുത്താം.

സമാനമായൊരു സംഭവമാണ് യുഎസിലെ എസക്സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രമുഖ ഗായകനും നടനുമായ എല്‍വിസ് പ്രെസ്ലിയെ പോലെയാകാൻ ശ്രമിക്കുന്ന ഒരാളെ കുറിച്ചാണ് രസകരമായ ഈ റിപ്പോര്‍ട്ട്. ഡേവിഡ് ബ്ലാക്ക് എന്നാണീ അമ്പത്തിരണ്ടുകാരന്‍റെ പേര്.

Latest Videos

ചെറുപ്പം മുതല്‍ തന്നെ എല്‍വിസ് പ്രെസ്ലിയുടെ ആരാധകനായിരുന്നുവത്രേ ഡേവിഡ് ബ്ലാക്ക്. പത്ത് വയസുള്ളപ്പോള്‍ മുതല്‍ ഒരു പെര്‍ഫോമറാകണമെന്ന് ഡേവിഡ് ആഗ്രഹിച്ചു. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ല. 

തുടര്‍ന്ന് പഠനത്തിനെല്ലാം ശേഷം ജോലി ചെയ്യാൻ തുടങ്ങി. കൊവിഡിന്‍റെ തുടക്കം വരെയും ഡേവിഡ് ഒരു ട്രാവല്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചു. ഈ സമയത്ത് ഡേവിഡിന് അല്‍പം വിഷാദവും പിടിപെട്ടു.

ഇതിന് പിന്നാലെയാണ് എക്കാലത്തേയും തന്‍റെ സ്വപ്നമായിരുന്ന ഒരു ജീവിതത്തിലേക്ക് ഡേവിഡ് കടക്കുന്നത്. എല്‍വിസ് പ്രെസ്ലിയെ പോലെയാകണമെങ്കില്‍ അല്‍പം സംഗീതം അറിയണം. എന്നാല്‍ ഡേവിഡിന് സംഗീതമറിയില്ല. അങ്ങനെ ഡേവിഡ് സംഗീതം പഠിക്കാൻ തുടങ്ങി. ഇതിന് ശേഷം പതിയെ കാഴ്ചയിലും എല്‍വിസ് പ്രെസ്ലിയെ പോലെ ആകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വസ്ത്രധാരണവും പെരുമാറ്റത്തിലുമെല്ലാം പ്രിയതാരത്തെ അനുകരിച്ചു ഡേവിഡ്. 

ഇതിനെല്ലാത്തിനുമായി ആകെ പത്ത് ലക്ഷം രൂപ താൻ ചെലവിട്ടുവെന്നാണ് ഡേവിഡ് അറിയിക്കുന്നത്.  ഇപ്പോള്‍ പൊതുവിടങ്ങളിലും തെരുവുകളിലുമെല്ലാം എല്‍വിസ് പ്രെസ്ലിയുടെ ലുക്കില്‍ പെര്‍ഫോം ചെയ്യലാണ് ഡേവിഡിന്‍റെ ജോലി. താനിത് ഏറെ ആസ്വദിക്കുന്നുവെന്നും ജീവിതകാലം മുഴുവൻ ആഗ്രഹിച്ച സ്വപ്നത്തിലാണ് താനിപ്പോഴെന്നും ഇദ്ദേഹം പറയുന്നു. 

ഡേവിഡ് ബ്ലാക്കിന്‍റെ വീഡിയോ...

 

Also Read:- ആഞ്ജലീന ജോളിയാകാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്ന് പ്രചരിപ്പിച്ചതിന് ജയിലിലായ യുവതിക്ക് മോചനം

tags
click me!