ഐസ്ക്രീം കൊടുക്കാതെ പറ്റിച്ച് കച്ചവടക്കാരൻ; വാങ്ങാനെത്തിയ ആള്‍ ചെയ്തത് കണ്ടോ...

By Web Team  |  First Published Jan 11, 2023, 3:08 PM IST

പലവട്ടം കളിപ്പിച്ചും കറക്കിയും ഒടുവില്‍ മാത്രമേ കച്ചവടക്കാര്‍ ഐസ്ക്രീം നല്‍കൂ. പ്രധാനമായും കുട്ടികളാണ് ഇതിന് ഇരകളാകാറ്.  ഈ കാഴ്ച കണ്ടുനില്‍ക്കാൻ തന്നെ ഐസ്ക്രീം സ്റ്റാളിന് ചുറ്റുമായി ധാരാളം പേര്‍ കൂടും. ഇങ്ങനെ ഇവര്‍ക്ക് കച്ചവടവും കൂടുതല്‍ കിട്ടും. 


ടര്‍ക്കിഷ് ഐസ്ക്രീം എന്ന് കേട്ടിട്ടുണ്ടോ? ടര്‍ക്കിഷ് ഐസ്ക്രീം സത്യത്തില്‍ ഏറെ പ്രശസ്തമാകുന്നത് തന്നെ അതിന്‍റെ വില്‍പനക്കാരുടെ ഒരു മാര്‍ക്കറ്റിംഗ് രീതിയുടെ പേരിലാണ്. വലിയ മേളകളിലും മറ്റും ടര്‍ക്കിഷ് ഐസ്ക്രീം വില്‍പനക്കാര്‍ അവരുടെ കച്ചവടത്തിന് ശ്രദ്ധ ലഭിക്കുന്നതിനായി ഏറെ സവിശേഷമായൊരു രീതിയിലാണ് ഐസ്ക്രീം കച്ചവടം നടത്താറ്. 

മിക്കവരും ഇത് വീഡിയോകളിലൂടെയെങ്കിലും കണ്ടിരിക്കും. അതായത് ഐസ്ക്രീം സ്കൂപ്പെടുത്ത് നീളമുള്ള ഒരു വലിയ കോരിയുടെ അറ്റത്ത് വയ്ക്കും. ഇത് വാങ്ങാനെത്തുന്നവര്‍ക്ക് നേരെ നീട്ടും. എന്നാല്‍ അവരത് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും കച്ചവടക്കാര്‍ ഇത് തിരിച്ചെടുക്കും.

Latest Videos

ഇങ്ങനെ പലവട്ടം കളിപ്പിച്ചും കറക്കിയും ഒടുവില്‍ മാത്രമേ കച്ചവടക്കാര്‍ ഐസ്ക്രീം നല്‍കൂ. പ്രധാനമായും കുട്ടികളാണ് ഇതിന് ഇരകളാകാറ്.  ഈ കാഴ്ച കണ്ടുനില്‍ക്കാൻ തന്നെ ഐസ്ക്രീം സ്റ്റാളിന് ചുറ്റുമായി ധാരാളം പേര്‍ കൂടും. ഇങ്ങനെ ഇവര്‍ക്ക് കച്ചവടവും കൂടുതല്‍ കിട്ടും. 

എന്നാല്‍ ചിലര്‍ക്കെങ്കിലും ഈ കച്ചവടരീതിയോട് എതിര്‍പ്പാണ്. എന്തിനാണിങ്ങനെ കളിപ്പിച്ച ശേഷം മാത്രം ഭക്ഷണം നല്‍കുന്നതെന്നും, ഇത് ശരിയായ രീതിയില്ലെന്നുമെല്ലാം ഇത്തരക്കാര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ടര്‍ക്കിഷ് ഐസ്ക്രീം വില്‍പനക്കാരന്‍റെ കളി അവസാനിപ്പിച്ച് നല്ല തിരിച്ചടി നല്‍കിയ ഒരാളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

തിരക്കുള്ള ഒരു സ്റ്റാള്‍ ആണിത്. ഇവിടെ പതിവ് പോലെ കച്ചവടക്കാരൻ ഐസ്ക്രീം നീട്ടി വാങ്ങാനെത്തിയവരെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടെ ഒരാള്‍ ഐസ്ക്രീം വാങ്ങാനായി കയറിനില്‍ക്കുകയാണ്. ഇദ്ദേഹത്തെയും കച്ചവടക്കാരൻ കറക്കുന്നുണ്ട്.

എന്നാല്‍ ഏതാനും സെക്കൻഡുകള്‍ മാത്രമേ ഈ കറക്കലിന് ഇദ്ദേഹം നിന്നുകൊടുക്കുന്നുള്ളൂ. അതിന് ശേഷം ബലമായി കച്ചവടക്കാരനില്‍ നിന്ന് ഐസ്ക്രീം തട്ടിപ്പറിച്ച്, കഴിക്കുകയാണിദ്ദേഹം. കണ്ടുനില്‍ക്കുന്നവര്‍ക്കെല്ലാം ആവേശം വരികയാണീ കാഴ്ചയോടെ.  ഇദ്ദേഹമാണെങ്കില്‍ ഐസ്ക്രീം തട്ടിപ്പറിച്ചെടുത്തത് ഭയങ്കര വിജയമായി കണക്കാക്കിക്കൊണ്ട്, അഭിമാനത്തോടെ ചിരിക്കുന്നുമുണ്ട്. കുട്ടികളുടെ പ്രകൃതമാണ് ഇദ്ദേഹത്തിനെന്നും എന്തായാലും ഈ രംഗം കാണാൻ ഏറെ കൗതുകമുണ്ടെന്നും വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നു. 

ഐസ്ക്രീം വില്‍പനക്കാര്‍ ചില സമയത്തെങ്കിലും ക്ഷമ പരീക്ഷിക്കാറുണ്ടെന്നും അത്രയും കളിപ്പിക്കുമ്പോള്‍ അത് ആസ്വദിക്കാൻ കഴിയാറില്ലെന്നും ചിലര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

I feel like this is how I would react if I met one of these vendors lol pic.twitter.com/oqsp1y0hnk

— Lance🇱🇨 (@BornAKang)

Also Read:- 'ഐസ്ക്രീം കൊണ്ട് കളിക്കുന്ന ഈ ചേട്ടനെ എന്ത് ചെയ്യണം?'; വീഡിയോ

click me!