ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ഉത്കര്‍ഷ് ഗുപ്ത എന്നയാള്‍ പങ്കിട്ടിരിക്കുന്നൊരു ഫോട്ടോയും അതിന് പിന്നിലെ ചെറിയ കഥയും. രണ്ട് പഴുത്ത മാമ്പഴമാണ് ഫോട്ടോയില്‍ കാണുന്നത്. ഒറ്റ വരിയില്‍ തന്നെ ഈ മാമ്പഴങ്ങള്‍ക്ക് പിന്നിലെ കഥ ഉത്കര്‍ഷ് പറഞ്ഞിരിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ രസകരവും വ്യത്യസ്തവുമായ എത്രയോ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും നാം ദിവസവും കാണാറുണ്ട്. ഇവയില്‍ പലതും ആളുകളുടെ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമായി ചെയ്തുവയ്ക്കുന്നതാകാറുണ്ട്. എന്നാല്‍ ചില പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം നമ്മുടെ മനസിനെ കാര്യമായ രീതിയില്‍ തന്നെ സ്വാധീനിക്കാറോ സ്പര്‍ശിക്കാറോ ഉണ്ട്.
അത്തരത്തില്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ഉത്കര്‍ഷ് ഗുപ്ത എന്നയാള്‍ പങ്കിട്ടിരിക്കുന്നൊരു ഫോട്ടോയും അതിന് പിന്നിലെ ചെറിയ കഥയും. രണ്ട് പഴുത്ത മാമ്പഴമാണ് ഫോട്ടോയില്‍ കാണുന്നത്. ഒറ്റ വരിയില്‍ തന്നെ ഈ മാമ്പഴങ്ങള്‍ക്ക് പിന്നിലെ കഥ ഉത്കര്‍ഷ് പറഞ്ഞിരിക്കുന്നു.
undefined
അദ്ദേഹത്തിന്‍റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ സമ്മാനിച്ചതാണ് ഈ മാമ്പഴങ്ങള്‍. അവരുടെ കുട്ടി പത്താം ക്ലാസ് ജയിച്ചതിന്‍റെ സന്തോഷത്തിനാണത്രേ അവര്‍ മാമ്പഴം സമ്മാനിച്ചിരിക്കുന്നത്. ഈ സമ്മാനം ഇദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു എന്നാണ് ട്വീറ്റ് കാണുമ്പോള്‍ മനസിലാക്കാനാവുക. നിരവധി പേര്‍ ഉത്കര്‍ഷിന്‍റെ സന്തോഷം പങ്കിടാനെത്തുകയും ചെയ്തിട്ടുണ്ട്.
ഒരുപക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരിക്കാം ഇദ്ദേഹത്തിന് ഈ മധുരസമ്മാനം ലഭിച്ചത്. അതുകൊണ്ടാകാം ഇത്രയും സന്തോഷം അനുഭവപ്പെട്ടപ്പോള്‍ അത് സുഹൃത്തുക്കളുമായും പങ്കുവയ്ക്കാമെന്ന് അദ്ദേഹം ചിന്തിച്ചത്. അല്ലെങ്കിലൊരു പക്ഷേ ഇത്രയും ആത്മാര്‍ത്ഥമായ സമ്മാനം കിട്ടുന്നതിലെ സന്തോഷം പങ്കിടാതെ വയ്യെന്ന് തോന്നിക്കാണും- ഇങ്ങനെയെല്ലാമാണ് ഉത്കര്‍ഷിന്‍റെ ട്വീറ്റിന് കമന്‍റുകള്‍ വന്നിട്ടുള്ളത്.
ആളുകള്‍ പരസ്പരം ചെറുതോ വലുതോ ആയ സമ്മാനങ്ങള്‍ കൈമാറുന്നതിലെ സന്തോഷവും അത് ജീവിതത്തിലേക്ക് പകര്‍ന്നുനല്‍കുന്ന പ്രത്യാശയും ആത്മവിശ്വാസവും ഏറെ അമൂല്യമാണെന്നും നിരവധി പേര്‍ കുറിക്കുന്നു. ഒരുപാട് പേര്‍ തങ്ങളറിയാത്ത ആ സ്ത്രീക്കും അവരുടെ കുഞ്ഞിനും മികച്ചയൊരു ഭാവിയും ജീവിതവും ആശംസിക്കുകയും ചെയ്യുന്നു.
ട്വീറ്റ് കാണാം...
House help got us 2 mangos today since her kid passed in 10th boards. 🥹❤️ pic.twitter.com/pd6CL1F7ac
— Utkarsh Gupta (@PaneerMakkhani)ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായി ഒരു ഡോക്ടറുടെ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പത്ത് വര്‍ഷത്തോളമായി തന്‍റെ ചികിത്സയിലുള്ള ഒരു സ്ത്രീ തനിക്ക് നല്‍കിയ സമ്മാനമായിരുന്നു അദ്ദേഹം ട്വീറ്റിലൂടെ പങ്കുവച്ചത്.
ബാങ്കില്‍ ക്ലീനിംഗ് ജീവനക്കാരിയായി ജോലി ചെയ്യുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് താൻ ഫീസ് ഈടാക്കാറില്ലെന്നും അതിന്‍റെ സന്തോഷമായിരിക്കാം ഇതെന്നും ഡോക്ടര്‍ കുറിച്ചിരുന്നു. വലരെയധികം സംതൃപ്തിയോടെയും ആഹ്ളാദത്തോടെയുമാണ് ഡോക്ടര്‍ ഇക്കാര്യം ഏവരുമായും പങ്കിട്ടത്. വലിയ രീതിയിലാണ് ഈ ട്വീറ്റും ഏവരും സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-