ദീര്‍ഘസമയം ഓഫീസ് ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് വരാവുന്ന ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നും കായികാധ്വാനമുള്ളവര്‍ക്ക് ഉണ്ടാകില്ല. അതുപോലെ തന്നെ ജോലിസംബന്ധമായ മാനസിക സമ്മര്‍ദ്ദവും ഏറിയ പങ്കും ഇവരിലായിരിക്കും താരതമ്യേന കുറവ്.
ഉപജീവനത്തിനായി പല ജോലികളും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ. ഏത് ജോലിക്കായാലും അതിന്‍റെതായ അഭിമാനമുണ്ട്. എങ്കിലും ചില ജോലികള്‍ ചെയ്യുന്നവരോട് അല്‍പം വിലകുറഞ്ഞ രീതിയിലുള്ള സമീപനം പലരും വച്ചുപുലര്‍ത്താറുണ്ട്. പ്രത്യേകിച്ച് കായികാധ്വാനം ഏറെ വരുന്ന കൂലിവേല പോലുള്ള ജോലികള്‍ ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഏറെയും നേരിടാറ്.
ഇങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് പക്ഷേ വലിയൊരു മെച്ചമുള്ളത് പലരും മനസിലാക്കുന്നില്ല എന്ന് സാരം. ദീര്‍ഘസമയം ഓഫീസ് ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് വരാവുന്ന ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നും കായികാധ്വാനമുള്ളവര്‍ക്ക് ഉണ്ടാകില്ല. അതുപോലെ തന്നെ ജോലിസംബന്ധമായ മാനസിക സമ്മര്‍ദ്ദവും ഏറിയ പങ്കും ഇവരിലായിരിക്കും താരതമ്യേന കുറവ്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും വിവേചനത്തിന്‍റെ കാര്യത്തില്‍ ഇതൊന്നും ഘടകമാകാറില്ല.
ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ നോക്കൂ. ഒരു തൊഴിലാളിയാണ് ഇദ്ദേഹം. എന്നാല്‍ സര്‍ക്കസുകാരെ വെല്ലുന്ന വഴക്കത്തോടെ സൈക്കിളില്‍ ഒരു കെട്ട് പലകകളുമായി പോവുകയാണിദ്ദേഹം. ഇതാണ് തൊഴിലാളിയുടെ ശക്തിയെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റിലെഴുതിയിരിക്കുന്നത്.
രണ്ട് കൈ കൊണ്ടും തലയിലെ പലകകള്‍ പിടിച്ചിരിക്കുകയാണ്. രണ്ട് കയ്യിലും സാധനങ്ങളാണെങ്കില്‍ സൈക്കിള്‍ എങ്ങനെയോടിക്കുമെന്ന് അത്ഭുതപ്പെടേണ്ട. സൈക്കിള്‍ നല്ല സൂപ്പറായി ബാലൻസ് ചെയ്ത് അദ്ദേഹം ഓടിക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള റോഡാണിത്. ഇതിലൂടെയാണ് അഭ്യാസിയെ പോലെ സൈക്കിളില്‍ ഇദ്ദേഹം നീങ്ങുന്നത്.ശക്തിയെക്കാളേറെ ശ്രദ്ധയും മനസാന്നിധ്യവും വേണ്ട ഒരു പ്രവര്‍ത്തിയാണിത്. അത് ഭംഗിയായി ഇദ്ദേഹം ചെയ്യുന്നുമുണ്ട്.
ഇത്രയും ആത്മവിശ്വാസം ആരില്‍ കാണുമെന്ന ചോദ്യത്തോടെയാണ് വീഡിയോകള്‍ അധികപേരും പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നു.
വീഡിയോ കാണാം...
और कुछ मिले ना मिले...life में बस इतना confidence मिल जाए... pic.twitter.com/bI6HcnuB1z
— Arif Shaikh IPS (@arifhs1)Also Read:- 'ഇവരൊക്കെയാണ് ഹീറോ'; തക്കാളി ലോഡ് കയറ്റുന്നയാളുടെ വീഡിയോ വൈറല്‍