സാത്താൻ രൂപത്തോട് അതിയായ ആരാധനയാണ്. അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് പറഞ്ഞു. അടുത്ത ശസ്ത്രക്രിയ തന്റെ ലിംഗത്തിലാണെന്നും ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ് (Black Alien Project) എന്ന പേജിൽ തന്റെ 700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനോട് ആന്റണി പറഞ്ഞു.
ശരീരത്തിൽ ടാറ്റൂ അടിക്കുന്നത് പലർക്കും ഒരു ഹരമാണ്. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാൾ ടാറ്റൂ ചെയ്തു കഴിഞ്ഞു.
എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ലിംഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു.
ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാൾ ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇയാൾ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു. സാത്താൻ രൂപത്തോട് അതിയായ ആരാധനയാണ്. അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് പറഞ്ഞു.
അടുത്ത ശസ്ത്രക്രിയ തന്റെ ലിംഗത്തിലാണെന്നും 'ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ്' (Black Alien Project) എന്ന പേജിൽ തന്റെ 700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനോട് ആന്റണി പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴേ ഒരാൾ കമൻിട്ടു.
ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവതി; ചിലവാക്കിയത് 87 ലക്ഷം രൂപ!
ശരീരം മുഴുവൻ ടാറ്റൂ ചെയ്യാന്‍ യുവതി ചിലവാക്കിയത് 87 ലക്ഷം രൂപ. 'ഡ്രാഗണ്‍ ഗേള്‍' എന്നറിയപ്പെടുന്ന ആംബർ ബ്രിയന്ന ലൂക്ക് (25) ആണ് ശരീരം മുഴുവൻ പച്ചകുത്തിയത്. തലമുടിക്ക് നീല നിറമാണ് യുവതി നൽകിയിരിക്കുന്നത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ഡ്രാഗണ്‍ ഗേള്‍ ചെയ്തിട്ടുണ്ട്.
കൃഷ്ണമണിയില്‍ മഷികുത്തിവച്ചു നിറം മാറ്റുന്ന അപകടകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ചയാണ് ആംബറിന് കാഴ്ച നഷ്ടപ്പെട്ടത്. കൂടാതെ നാവിലും ശരീരത്തിന്റെ മറ്റ് പല ഭാഗത്തും 51 ലക്ഷം രൂപ ചിലവാക്കി ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിൽ 600 ടാറ്റൂവാണ് യുവതി ചെയ്തിരിക്കുന്നത്. ഇതിനായി 36 ലക്ഷം രൂപയാണ് ആംബർ ചിലവാക്കിയത്....Read more ...ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവതി; ചിലവാക്കിയത് 87 ലക്ഷം രൂപ!