അവിശ്വസനീയം എന്ന് ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തുകയാണ് വീഡിയോ കണ്ട മിക്കവരും. ഇത് എന്താണ് സംഭവമെന്ന് ആരെങ്കിലും പറഞ്ഞുതരുമോ, ഇത് സത്യമാണോ എന്നെല്ലാം പേടിയോടും അത്ഭുതത്തോടും പറയുന്നവര്‍ അതിലേറെ.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതിന്‍റെയും ഉറവിടം നമുക്കറിയില്ല. അതുകൊണ്ട് തന്നെ ഇവയുടെ ആധികാരികതയോ ഇതില്‍ കാണുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യമോ നമുക്ക് അറിയണമെന്നില്ല. എങ്കില്‍പോലും കാഴ്ചയ്ക്ക് നമ്മെ ഞെട്ടിക്കുന്ന, അല്ലെങ്കില്‍ അമ്പരപ്പിക്കുന്ന നിരവധി വീഡിയോകളില്‍ നമ്മുടെ കണ്ണുകളുടക്കി പോകാറുണ്ട് എന്നതാണ് സത്യം.
സമാനമായ രീതിയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. അവിശ്വസനീയം എന്ന് ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തുകയാണ് വീഡിയോ കണ്ട മിക്കവരും. ഇത് എന്താണ് സംഭവമെന്ന് ആരെങ്കിലും പറഞ്ഞുതരുമോ, ഇത് സത്യമാണോ എന്നെല്ലാം പേടിയോടും അത്ഭുതത്തോടും പറയുന്നവര്‍ അതിലേറെ.
ഒരു ചാക്കുകെട്ടുമായി കാടിനടുത്തായി നില്‍ക്കുന്ന ഒരാളെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ചാക്ക് കുടഞ്ഞ് ഇതിനകത്തുള്ളത് പുറത്തേക്ക് കൊട്ടിക്കളയാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. എന്നാല്‍ ചാക്കിനകത്ത് എന്താണെന്ന് വീഡിയോ ആദ്യം കാണുന്നവര്‍ക്ക് യാതൊരു സൂചനയും ലഭിക്കണമെന്നില്ല. പക്ഷേ സെക്കൻഡുകള്‍ക്കകം സംഗതി കാണാം.
ചാക്ക് നിറയെ ജീവനുള്ള പാമ്പുകളാണ്. പത്തും ഇരുപതുമല്ല, അതിലുമധികം പാമ്പുകള്‍ പരസ്പരം കെട്ടുപിണഞ്ഞ്, വെപ്രാളപ്പെട്ട് പുറത്തേക്ക് വരികയാണ്. താഴേക്ക് വീണ പാമ്പുകള്‍ ഇതിന് ശേഷവും കെട്ടുപിണഞ്ഞ് തന്നെ കിടക്കുമ്പോള്‍ ഈ മനുഷ്യൻ കൈ കൊണ്ട് ഇവയെ കെട്ട് പിരിച്ച് നാല് ഭാഗത്തേക്കും വിടുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ് ഈ രംഗം.
സംഭവം ഇത് പഴയൊരു വീഡിയോ ആണെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. ഇത് എങ്ങനെയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന മനുഷ്യനെ കുറിച്ചോ, ഇതെവിടെ വച്ചാണ് പകര്‍ത്തിയതെന്നോ, എന്താണിതിന്‍റെ പശ്ചാത്തലമെന്നോ ഒന്നും അറിവായിട്ടില്ല.
വീഡിയോ കണ്ടവരെല്ലാം ഈ കാഴ്ചയുടെ അമ്പരപ്പും ഞെട്ടലും പേടിയുമാണ് പങ്കുവയ്ക്കുന്നത്. ചിലരാകട്ടെ, സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മുഴുവനായി കാണാൻ പോലും കഴിഞ്ഞില്ലെന്നാണ് പറയുന്നത്. അത്രമാത്രം അവരെ ഇത് ഭയപ്പെടുത്തുന്നതാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ വീണ്ടും കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കിടുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:-എലികളെ തുരത്താൻ നല്ല 'ബെസ്റ്റ് ഐഡിയ'; വ്യത്യസ്തമായ വീഡിയോ വൈറലാകുന്നു