മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേയ്ക്ക് ചാടി; വൈറലായി വീഡിയോ

By Web Team  |  First Published Feb 18, 2021, 10:45 AM IST

കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ഒരു യുവാവ് കിണറ്റിലേയ്ക്ക് ചാടുന്ന വീഡിയോ ആണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 


പാമ്പിനെ കാണുന്നത് പലര്‍ക്കും പേടിയാണ്. എന്നാല്‍ ചിലര്‍ക്ക് കൗതുകവുമാണ്. എന്തായാലും പാമ്പുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ഒരു യുവാവ് കിണറ്റിലേയ്ക്ക് ചാടുന്ന വീഡിയോ ആണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Latest Videos

മൂര്‍ഖന്‍ പാമ്പിനെ കണ്ട യുവാവ് കിണറ്റില്‍ ചാടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ യുവാവിനെ കണ്ട മൂര്‍ഖന്‍ നീന്തി അകന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

“In compassion lies the world’s true strength”

Man jumps into well to save a cobra from drowning. And with help of his friends brings it out to safety. Remarkable...

Never try this if ur not trained. Can be fatal. Shared by ⁦⁩ pic.twitter.com/tFibRJrrG2

— Susanta Nanda IFS (@susantananda3)

 

അവസാനം സുഹൃത്തുക്കളുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. അതേസമയം കൃത്യമായ പരിശീലനം ലഭിക്കാതെ ഇത്തരത്തിലുള്ള  സാഹസത്തിന് മുതിരരുതെന്ന് സുശാന്ത നന്ദ തന്‍റെ ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കി. 

Also Read: നടുറോഡില്‍ മൂര്‍ഖന്‍ പാമ്പ്; നഗരം നിശ്ചലമായത് അര മണിക്കൂര്‍; വീഡിയോ വൈറല്‍...

click me!