ബോട്ടിനുള്ളില്‍ വെച്ചാണ് ഫ്ലോറിഡ സ്വദേശിയായ യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന. മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന നടത്താനായിരുന്നു യുവാവിന്‍റെ പ്ലാന്‍. പ്രണയിനിയോടൊപ്പം ആദ്യം നൃത്തം ചെയ്യുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടും, വിവാഹ വീഡിയോകളും, പ്രണയം അറിയിക്കുന്ന വീഡിയോകളുമൊക്കെ വലിയ രീതിയില്‍ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബോട്ടിനുള്ളില്‍ വെച്ചാണ് ഫ്ലോറിഡ സ്വദേശിയായ യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന. മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന നടത്താനായിരുന്നു യുവാവിന്‍റെ പ്ലാന്‍. പ്രണയിനിയോടൊപ്പം ആദ്യം നൃത്തം ചെയ്യുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം മുട്ടുകുത്തിനിന്ന് പോക്കറ്റില്‍ നിന്ന് മോതിരം എടുത്തതും സംഭവം വെള്ളത്തില്‍ വീണു. ഞൊടിയിടയില്‍ യുവാവും വെള്ളത്തില്‍ എടുത്തു ചാടി മോതിരം അടങ്ങിയ പെട്ടി കയ്യിലാക്കുകയായിരുന്നു.
ശേഷം യുവാവ് ബോട്ടിനുള്ളില്‍ കയറി യുവതിക്ക് മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് കണ്ട് യുവതി സന്തോഷവപൂര്‍വം പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ബോട്ടിനുള്ളില്‍ ഇവരുടെ സുഹൃത്തുക്കളും ഈ കാഴ്ചയ്ക്ക് സാക്ഷികളാകുകയായിരുന്നു. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതുനോടകം 15,000 -ല്‍ അധികം പേരാണ് കണത്.
അതേസമയം, ഷാരൂഖ് ഖാന്‍റെ ഹിറ്റ് ചിത്രമായ 'കുഛ് കുഛ് ഹോത്താഹേ'യിലെ ഗാനത്തിന് ചുവടുവച്ചുകൊണ്ട് കാമുകിയോട് വിവാഭ്യര്‍ത്ഥന നടത്തിയ ഒരു യുവാവിന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഈഫില്‍ ടവറിന് സമീപത്തായി പ്രത്യേകമായി ഒരുക്കിയ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന. എക്സിക്യൂട്ടീവ് ലുക്കിലാണ് യുവാവ്. റോസാപ്പൂവിതകളുകള്‍ കൊണ്ട് അലങ്കരിച്ച ചെറിയൊരു റെഡ് കാര്‍പറ്റ് സ്പെയ്സില്‍ നിന്ന് ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് യുവാവ്. ചുറ്റും ഭംഗിക്ക് വേണ്ടി മെഴുകുതിരികളും കത്തിച്ചുവച്ചിട്ടുണ്ട്. യുവാവ് നൃത്തം ചെയ്യുന്നതിന് പിറകിലായി 'മാരീ മീ' എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഇതെല്ലാം സിനിമകളില്‍ കാണാൻ പോലും ഇപ്പോള്‍ സാധിക്കാറില്ലെന്നും ഇങ്ങനെയെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യുന്നവരുണ്ടോയെന്നുമെല്ലാമാണ് പലരും പരിഹാസത്തോടെ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. ജനശ്രദ്ധയ്ക്ക് വേണ്ടിയുള്ള 'അഭ്യാസം' ആണെന്ന് ഉറപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്. അതേസമയം അവര്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാൻ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നും അവരുടെ വ്യക്തിപരമായ സന്തോഷമാകാം വീഡിയോയില്‍ കാണുന്നത് എന്ന് പറയുന്നവരുമുണ്ട്.
Also Read: യുവാക്കളിലെ ഹൃദയസ്തംഭനം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക...