പാവാട ധരിച്ച് ക്യാറ്റ് വാക്കുമായി യുവാവ് ട്രെയിനിൽ; വീഡിയോ വൈറല്‍

By Web Team  |  First Published Mar 20, 2023, 6:22 PM IST

'മുംബൈയിലെ ഏറ്റവും തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ ഇങ്ങനെ പോയി'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.വ്യത്യസ്ത തരത്തിലുള്ള ഫാഷന്‍ ആശയങ്ങള്‍ ഇദ്ദേഹം ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.


പാവാട ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുംബൈയിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം. കറുപ്പും വെളുപ്പും നിറത്തിലുള്ള  വസ്ത്രം ധരിച്ച് വന്ന യുവാവിന്‍റെ ക്യാറ്റ് വാക്ക് കണ്ട് ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ തന്നെ അമ്പരന്നു. ശിവം ഭരദ്വാജ് എന്ന ഫാഷന്‍ ബ്ലോഗറാ‌ണ് സ്‌കര്‍ട്ട് ധരിച്ച് മുംബൈ ലോക്കല്‍ ട്രെയിനിലൂടെ ക്യാറ്റ് വാക്ക് ചെയ്തത്. ഇതിന്റെ വീഡിയോ ശിവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. 

'മുംബൈയിലെ ഏറ്റവും തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ ഇങ്ങനെ പോയി'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.വ്യത്യസ്ത തരത്തിലുള്ള ഫാഷന്‍ ആശയങ്ങള്‍ ഇദ്ദേഹം ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. പുരുഷന്മാര്‍ പൊതു സ്ഥലത്ത് ഇങ്ങനെ വസ്ത്രം ധരിച്ച് നടക്കില്ല എന്ന് ഒരു കമന്‍റില്‍ വന്ന വിമര്‍ശനത്തിന് മറുപടി എന്ന രീതിയിലാണ് ശിവം ഭരദ്വാജ് വീഡിയോ പങ്കുവച്ചത്. 

Latest Videos

കറുപ്പ് നിറത്തിലുള്ള സ്‌കര്‍ട്ടും കറുപ്പ് ബൂട്ടും ധരിച്ച് മനോഹരമായാണ് ശിവം ട്രെയിനിനുള്ളിലൂടെ നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഭരദ്വാജിന് ലഭിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും കാണാതെ ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ലോകത്തിന് മുമ്പില്‍ ചെയ്യുന്നു എന്ന് നേരത്തെ ഒരു വീഡിയോയില്‍ ശിവം പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് പെണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുന്നത് ഇഷ്ടമായിരുന്നു. അച്ഛനും അമ്മയും കാണാതെ സ്‌കര്‍ട്ട് ധരിച്ച് കണ്ണാടിയിലൂടെ നോക്കി ആസ്വദിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആരേയും പേടിയില്ലെന്നും തന്റെ സ്വത്വം എന്താണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണെന്നും ശിവം പറയുന്നു. 

 

Also Read: ആറ് മണിക്കൂറെടുത്താണ് വസ്ത്രം തിരഞ്ഞത്; ഒടുവിൽ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നൽകി കടയുടമ

click me!