സാധാരണക്കാര്‍ യാത്രക്കായി ആശ്രയിക്കുന്ന സബ് വേകളിലും മറ്റുമെല്ലാം കടുത്ത എലി ശല്യമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആളുകളുടെ പരാതിയില്‍ വേണ്ടത് പോലൊരു നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.
എലികള്‍ മനുഷ്യരെപ്പോലെ യാത്രകള്‍ക്കായി വാഹനങ്ങള്‍ ആശ്രയിക്കാറുണ്ടോ! ഏതെങ്കിലും വിധത്തില്‍ അബദ്ധത്തില്‍ വണ്ടിക്കുള്ളില്‍ എത്തിപ്പെട്ടാല്‍ മറ്റ് നിവൃത്തിയില്ലാതെ യാത്ര ചെയ്യുമായിരിക്കും. അല്ലാതെ യാത്രക്ക് വേണ്ടിത്തന്നെ ഇവ വണ്ടികളില്‍ കയറിപ്പറ്റാറൊന്നുമില്ല.
എന്നാല്‍ ഇവിടെയിതാ ഭീമനൊരു എലി സബ് വേയ്ക്കകത്ത് മനുഷ്യരെ പോലെ തന്നെ കയറിയിരുന്ന് യാത്ര ചെയ്യുകയാണ്. തെറ്റിദ്ധരിക്കേണ്ട, യഥാര്‍ത്ഥത്തിലുള്ള എലിയല്ല ഇത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ എലി ശല്യം വ്യാപകമായതിനെ തുടര്‍ന്ന് നിരവധി പേര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
undefined
സാധാരണക്കാര്‍ യാത്രക്കായി ആശ്രയിക്കുന്ന സബ് വേകളിലും മറ്റുമെല്ലാം കടുത്ത എലി ശല്യമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആളുകളുടെ പരാതിയില്‍ വേണ്ടത് പോലൊരു നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് കഴിഞ്ഞ ദിവസം ആര്‍ട്ടിസ്റ്റായ ജൊനാഥന്‍ ലയോണ്‍സ് എലിയുടെ വേഷത്തില്‍ സബ് വേയില്‍ കയറി യാത്ര ചെയ്തത്.
ശേഷം ഇതിന്റെ വീഡിയോയും പുറത്തുവിട്ടു. ഇതോടെ സിറ്റിയിലെ എലി ശല്യത്തിന്റെ കാര്യം എങ്ങും പാട്ടായി. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞോടുകയാണ്. അധികൃതരുടെ അനാസ്ഥയോട് ഹാസ്യരൂപേണ പ്രതികരിച്ച ജൊനാഥന്റെ നടപടിയോട് അനുകൂലിക്കുകയാണ് മിക്കവരും.
Oh NYC is dead? Explain this pic.twitter.com/XlfuB3eO2G
— Alison Williams (@therealalisonw)
Also Read:- എലികളെയും പാമ്പുകളെയും പിടിച്ച് വേവിച്ച് കഴിക്കും; കൊവിഡ് പട്ടിണിയിലാക്കിയ ജനത...