'പ്രശസ്തര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നത് ഇങ്ങനെ'; അനുകരിച്ച് യുവാവ്

By Web Team  |  First Published Jan 13, 2023, 4:29 PM IST

പ്രശസ്തരായ ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം അത് എത്തുമ്പോള്‍ എങ്ങനെയാണത് വാങ്ങിക്കുകയെന്നാണ് യുവാവ് അനുകരിച്ച് കാണിക്കുന്നത്. അധികവും ബോളിവുഡ് താരങ്ങളെയാണ് ഇദ്ദേഹം അനുകരിച്ച് കാണിക്കുന്നത്. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും വ്യക്തികളുടെ സര്‍ഗവാസനയും കലാപരമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും അവര്‍ക്ക് അതത് മേഖലകളില്‍ വളരുന്നതിനും പ്രയോജനപ്പെടുംവിധത്തില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ശ്രദ്ധയിലൂടെയും പ്രശസ്തയിലൂടെയും മാത്രമായി കരിയര്‍ വളര്‍ത്തിയെടുത്ത എത്രയോ പേരുണ്ട്. ഇപ്പോഴിതാ ഒരു യുവാവിന്‍റെ രസകരമായ അനുകരണമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. 

Latest Videos

@apkajugs എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് യുവാവ് ആദ്യമായി തന്‍റെ വീഡിയോ പങ്കുവച്ചത്. ഇതിന് ശേഷം സ്വിഗ്ഗി തന്നെ ഈ വീഡിയോ പങ്കിടുകയും ചെയ്തു. 

പ്രശസ്തരായ ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം അത് എത്തുമ്പോള്‍ എങ്ങനെയാണത് വാങ്ങിക്കുകയെന്നാണ് യുവാവ് അനുകരിച്ച് കാണിക്കുന്നത്. അധികവും ബോളിവുഡ് താരങ്ങളെയാണ് ഇദ്ദേഹം അനുകരിച്ച് കാണിക്കുന്നത്. 

ആദ്യമായി യുവതാരം വരുണ്‍ ധവാൻ ഓര്‍ഡര്‍ വാങ്ങിക്കുന്നതാണ് കാണിക്കുന്നത്. ശരീരഭാഷയിലൂടെയാണ് നടനെ യുവാവ് അനുകരിക്കുന്നത്. പ്രത്യേകിച്ച് ചുണ്ട് കൊണ്ടുള്ള വരുണിന്‍റെ ചേഷ്ടയാണ് കാണിക്കുന്നത്. ഇതിന് ശേഷം ജോണ്‍ എബ്രഹാമാണ് ഭക്ഷണം വാങ്ങിക്കുന്നത്. ജോണിനെയും ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയുമാണ് കാണിക്കുന്നത്. 

സംഗീതജ്ഞൻ ഗുരു രണ്‍ധാവയെയും ഇദ്ദേഹം അനുകരിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും രസം ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ അനുകരിക്കുന്നതാണ്. രണ്‍വീറിന്‍റെ സ്വതസിദ്ധമായ സംസാരശൈലിയും പെരുമാറ്റവുമെല്ലാം ഇദ്ദേഹം അനായാസം അനുകരിച്ചിരിക്കുന്നു. 

പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വളരെ നന്നായിട്ടാണ് ഇദ്ദേഹം താരങ്ങളെയെല്ലാം അനുകരിച്ചിരിക്കുന്നതെന്നും ഇത് വ്യത്യസ്തമായ ഒരു ആശയം തന്നെയായിരുന്നുവെന്നും വീഡിയോ കണ്ട ഏവരും അഭിപ്രായമായി കുറിച്ചിരിക്കുന്നു. ഇനിയും ഇത്തരം വീഡിയോകളിലൂടെ ശ്രദ്ധേയനാകാനും പുതിയ അവസരങ്ങള്‍ നേടിയെടുക്കുന്നതിനും യുവാവിന് കഴിയട്ടെയെന്നും ഇവര്‍ ആശംസിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jagjyot Singh (@aapkajags)

Also Read:- 'ഇതൊക്കെയല്ലേ സന്തോഷം'; സൊമാറ്റോ ഡെലിവെറി ഏജന്‍റിന് കിട്ടിയ അപ്രതീക്ഷിത സമ്മാനം

tags
click me!