ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കളയുന്ന ഭക്ഷണം കഴിച്ചു; ജീവനക്കാരനെ പുറത്താക്കി

By Web Team  |  First Published May 7, 2023, 2:13 PM IST

ജോലിയുടെ തുടക്കകാലം തൊട്ട് തന്നെ ഈ രീതി ഡേവിഡിനെ അലോസരപ്പെടുത്തിയിരുന്നുവത്രേ. തുടര്‍ന്ന് ഇതിന് ബദലായി ഡേവിഡ് ഒരു പതിവ് ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഇങ്ങനെ കളയുന്ന ഭക്ഷണമെടുത്ത് കഴിക്കുക. അങ്ങനെ ഡേവിഡ് തന്‍റെ പുതിയ ശീലത്തിലേക്ക് കടന്നു. 


ലോകത്ത് ഇന്നും പലയിടങ്ങളിലും ദാരിദ്ര്യവും പട്ടിണിയും രൂക്ഷമാണ് എന്നത് വലിയൊരു വിഭാഗം ആളുകളെയും സംബന്ധിച്ച് വെറും വാര്‍ത്തയോ അല്ലെങ്കില്‍ 'കഥ'യോ ആണ്. എന്നാല്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പോവുക തന്നെ വേണം. 

ഇത് മനസിലാക്കുമ്പോഴാണ് പലപ്പോഴും നാം ഭക്ഷണം വെറുതെ പാഴാക്കുന്നതില്‍ എത്രമാത്രം തെറ്റുണ്ട് എന്ന് തിരിച്ചറിയാൻ സാധിക്കുക. ഇതേ വാദമുയര്‍ത്തുകയാണ് ഭക്ഷണത്തിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ട ഒരു യുവാവ്. 

Latest Videos

undefined

യുകെയിലാണ് സംഭവം. 2017 മുതല്‍ ഡേവിഡ് ഗ്രഹാം എന്ന യുവാവ് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയാണ്. ഇവിടെ ഓരോ ദിവസവും കച്ചവടസമയം കഴിയുമ്പോള്‍ ധാരാളം ഭക്ഷണം വേസ്റ്റ് ബിന്നിലേക്ക് തള്ളാറുണ്ടെന്നും ഇത് തന്നെ മാനസികമായി ബാധിക്കാറുണ്ടെന്നും ഡേവിഡ് പറയുന്നു.

ജോലിയുടെ തുടക്കകാലം തൊട്ട് തന്നെ ഈ രീതി ഡേവിഡിനെ അലോസരപ്പെടുത്തിയിരുന്നുവത്രേ. തുടര്‍ന്ന് ഇതിന് ബദലായി ഡേവിഡ് ഒരു പതിവ് ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഇങ്ങനെ കളയുന്ന ഭക്ഷണമെടുത്ത് കഴിക്കുക. അങ്ങനെ ഡേവിഡ് തന്‍റെ പുതിയ ശീലത്തിലേക്ക് കടന്നു. 

പലവട്ടം പലരും ഇതില്‍ നിന്ന് ഡേവിഡിനെ പിന്തിരിപ്പിച്ചുവെങ്കിലും കമ്പനി ഒരു ദിവസം ഇക്കാര്യം തന്നോട് ചോദ്യം ചെയ്യുമെന്നും അന്ന് തനിക്ക് തന്‍റെ വാദം പറയാൻ അവസരം കിട്ടുമെന്നും അങ്ങനെയെങ്കിലും നിലവിലുള്ള നിയമക്കുരുക്ക് നീക്കി ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും റെസ്റ്റോറന്‍റുകളിലും ബാക്കിയാകുന്ന ഭക്ഷണം പാവങ്ങള്‍ക്കോ, അവിടങ്ങളിലെ ജീവനക്കാര്‍ക്കോ വെറുതെ നല്‍കാൻ കഴിയുന്ന സാഹചര്യം നിലവില്‍ വരുമെന്നും ഡേവിഡ് ആഗ്രഹിച്ചുവത്രേ.

എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒഴിവാക്കിയ ഡോനട്ട് കഴിച്ചതിന്‍റെ പേരില്‍ ഇവര്‍ ഡേവിഡിനെ ജോലിയില്‍ നിന്നേ പുറത്താക്കി. ഇങ്ങനെയൊരു നീക്കം താൻ പ്രതീക്ഷിച്ചില്ലെന്നും ഭക്ഷണം പാഴാക്കുന്നതിന് എതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് തന്‍റെ ജോലി നഷ്ടപ്പെടുന്നതിന് കാരണമായതെന്നുമാണഅ ഡേവിഡ് ഇപ്പോള്‍ പറയുന്നത്. തന്‍റെ അനുഭവം പരസ്യമാക്കിയതോടെ ഡേവിഡിനെ കുറിച്ച് മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നു. അദ്ദേഹത്തിന്‍റെ വാദങ്ങള്‍ സത്യമോ അല്ലയോ എന്നതിലുപരി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആശയം അംഗീകരിക്കാവുന്നതോ, പരിശോധനയിലെടുക്കാവുന്നതോ ആണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.

Also Read:- കുട്ടികള്‍ക്ക് എപ്പോഴും മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

 

tags
click me!