'മനുഷ്യക്കുഞ്ഞിനെ പോലെയുണ്ട്'; കുട്ടിക്കുരങ്ങന്‍റെ രസകരമായ വീഡിയോ

By Web Team  |  First Published Aug 1, 2023, 12:04 PM IST

കുട്ടികളെ കഴിഞ്ഞാല്‍ പിന്നെ മൃഗങ്ങളുടെയോ വിവിധ ജീവികളുടെയോ എല്ലാം വീഡിയോകളും ഇതുപോലെ ധാരാളം കാഴ്ചക്കാരെ സമ്പാദിക്കാറുണ്ട്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണൊരു വീഡിയോ


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്! ഇവയില്‍ ചില വീഡിയോകള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ മനസിനെ സ്വാധീനിക്കാറുണ്ട്. 

ഒന്നുകില്‍ വൈകാരികമായി നമ്മെ വല്ലാതെ സ്പര്‍ശിക്കുന്ന രംഗങ്ങളായിരിക്കണം. അല്ലെങ്കില്‍ എളുപ്പത്തില്‍ നമ്മുടെ ഇഷ്ചമോ കൗതുകമോ എല്ലാം കവര്‍ന്നെടുക്കുംവിധത്തിലുള്ളതായിരിക്കണം. മിക്കപ്പോഴും കുട്ടികളുടെ വീഡിയോ ആണ് ഇങ്ങനെ പെട്ടെന്ന് ആളുകളുടെ ഹൃദയം കീഴടക്കാറ്.

Latest Videos

കുട്ടികളെ കഴിഞ്ഞാല്‍ പിന്നെ മൃഗങ്ങളുടെയോ വിവിധ ജീവികളുടെയോ എല്ലാം വീഡിയോകളും ഇതുപോലെ ധാരാളം കാഴ്ചക്കാരെ സമ്പാദിക്കാറുണ്ട്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണൊരു വീഡിയോ. ഒരു മനുഷ്യനും കുരങ്ങനും ഒരുമിച്ച് തണ്ണിമത്തൻ കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഇത് വെറുതെ പറഞ്ഞാല്‍ മനസിലാകില്ല, വീഡിയോ കണ്ടുനോക്കിയാല്‍ തന്നെയേ ഇതിലെ കൗതുകം അനുഭവപ്പെടൂ. ശരിക്കും ഒരു മനുഷ്യക്കുഞ്ഞിനെ പോലെയാണ് കുട്ടിക്കുരങ്ങൻ പെരുമാറുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്. 

ആദ്യമെല്ലാം തണ്ണിമത്തൻ കണ്ടയുടൻ അക്ഷമയാണ് കുട്ടിക്കുരങ്ങൻ കാണിക്കുന്നത്. എങ്ങനെയും അത് കിട്ടണം എന്ന ചിന്ത മാത്രമേയുള്ളൂ എന്ന് മുഖഭാവത്തില്‍ നിന്നും ആ അക്ഷമയില്‍ നിന്നും വ്യക്തം. എന്നാല്‍ ഇദ്ദേഹം സ്നേഹപൂര്‍വം ശാസിക്കുന്നതോടെ കുരങ്ങൻ അല്‍പമൊന്ന് അടങ്ങുന്നു. എങ്കിലും വീണ്ടും ക്ഷമ നഷ്ടപ്പെടുകയാണ്. മത്തൻ മുറിച്ച് കഷ്ണങ്ങളാക്കിയെടുക്കുന്നതിനൊന്നും കാത്തുനില്‍ക്കാൻ കഴിയാതെ ഇദ്ദേഹത്തിന്‍റെ കയ്യില്‍ കയറിപ്പിടിക്കുന്നതെല്ലാം കാണാം. 

കുട്ടികളെ പോലെ അക്ഷമ കാണിക്കുകയും, ശാസന കിട്ടുമ്പോള്‍ അടങ്ങിയിരിക്കുകയും, ആസ്വദിച്ച് കഴിക്കുകയും എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ വാത്സല്യമാണ് തോന്നുന്നതെന്നും നിരവധി പേര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. 

ദിവസങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Eating a watermelon together.. 😊 pic.twitter.com/SLnotXCdZL

— Buitengebieden (@buitengebieden)

Also Read:- 'ചെന്നായ' ആകാൻ 20 ലക്ഷം ചിലവിട്ട് ഒരു മനുഷ്യൻ; ആഗ്രഹം സഫലീകരിച്ചു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!