കാറില്‍ 'ജസ്റ്റ് ഡിവോഴ്സ്ഡ്' എന്നെഴുതി, ആഘോഷമായി നാട് ചുറ്റുകയാണ് ഇദ്ദേഹം. വിവാഹമോചനം നേടിയെന്നത് മാത്രമല്ല കാറില്‍ എഴുത്തിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. വിവാഹമോചനം നേടിയതില്‍ താൻ സന്തോഷിക്കുന്നുവെന്നും 'സിംഗിള്‍' ആയവര്‍ക്ക് തന്നെ സമീപിച്ചുനോക്കാമെന്നുമെല്ലാം ആംഗസ് കാറില്‍ കുറിച്ചിരിക്കുന്നു. പൂക്കളും മറ്റും വച്ച് കാര്‍ അലങ്കരിച്ചിട്ടുമുണ്ട്.
വിവാഹബന്ധങ്ങളിലെ അഭിപ്രായഭിന്നതകളും അസ്വാരസ്യങ്ങളും തുടര്‍ക്കഥയായാല്‍ പിന്നെ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചിന്തിക്കുന്നവര്‍ ഇന്ന് ഏറെയാണ്. പ്രത്യേകിച്ച് യുവതലമുറ. അതുകൊണ്ട് തന്നെ 'ഡിവോഴ്‍സ്' അഥവാ വിവാഹമോചനമെന്നത് ഒരു പാപമായോ, തെറ്റായോ, മോശം സംഗതിയായോ കാണുന്നവരുടെ എണ്ണവും ഇന്ന് കുറവ് തന്നെയാണ്.
അതേസമയം വിവാഹമോചനമെന്നത് ഒന്നിന്‍റെയും അവസാനമല്ലെന്നും ഇതിന് ശേഷവും വ്യക്തികള്‍ തങ്ങളുടെ ജീവിതം ആരോഗ്യകരമായി കൊണ്ടുപോകേണ്ടതുണ്ടെന്നും ക്യാംപയിൻ തന്നെ ചെയ്യുന്നവരും ഏറെയാണ്.
undefined
ഇപ്പോഴിതാ ഒരാള്‍ തന്‍റെ വിവാഹമോചനത്തിന് ശേഷം ചെയ്ത രസകരമായൊരു സംഭവമാണ് ഏറെ വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റുന്നത്. അമ്പത്തിയെട്ടുകാരനായ ആംഗസ് കെന്നഡി എന്നയാളാണ് വ്യത്യസ്തമായ പെരുമാറ്റത്തിലൂടെ ശ്രദ്ധേയനായിരിക്കുന്നത്.
കാറില്‍ 'ജസ്റ്റ് ഡിവോഴ്സ്ഡ്' എന്നെഴുതി, ആഘോഷമായി നാട് ചുറ്റുകയാണ് ഇദ്ദേഹം. വിവാഹമോചനം നേടിയെന്നത് മാത്രമല്ല കാറില്‍ എഴുത്തിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. വിവാഹമോചനം നേടിയതില്‍ താൻ സന്തോഷിക്കുന്നുവെന്നും 'സിംഗിള്‍' ആയവര്‍ക്ക് തന്നെ സമീപിച്ചുനോക്കാമെന്നുമെല്ലാം ആംഗസ് കാറില്‍ കുറിച്ചിരിക്കുന്നു. പൂക്കളും മറ്റും വച്ച് കാര്‍ അലങ്കരിച്ചിട്ടുമുണ്ട്.
23 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് താനും ഭാര്യ സോഫിയും പിരിയാൻ തീരുമാനിച്ചതെന്ന് ആംഗസ് പറയുന്നു. ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണത്രേ. 'സിംഗിള്‍' ആയെന്ന് എല്ലാവരെയും അറിയിക്കാനോ പുതിയ ബന്ധം കണ്ടെത്താനോ ഒന്നുമല്ല യഥാര്‍ത്ഥത്തില്‍ താൻ ഇത്തരത്തില്‍ ഈരുചുറ്റല്‍ നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. മറിച്ച് വിവാഹമോചനമെന്നത് അത്ര മോശം കാര്യമല്ലെന്നും അത് ജീവിതത്തിലെ അടുത്തയൊരു ഘട്ടത്തിന്‍റെ തുടക്കമാണ്- അത് തീര്‍ച്ചയായും ആഘോഷിച്ച് വരവേല്‍ക്കേണ്ടതാണെന്നും ആളുകള്‍ക്ക് സന്ദേശം നല്‍കുന്നതിനും അവബോധം നല്‍കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും ആംഗസ് പറയുന്നു.
'ഡിവോഴ്സ്' ഇങ്ങനെ ആഘോഷിക്കുന്നതില്‍ മുൻഭാര്യക്കും പ്രശ്നമില്ല. ഇദ്ദേഹം ഇങ്ങനെ വല്ലതും ചെയ്യുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് ഇവരുടെ പ്രതികരണം. തങ്ങള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരുമിച്ച് തന്നെ സഹകരിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Also Read:- ഡിവോഴ്സ് ആഘോഷിക്കാൻ ഫോട്ടോഷൂട്ട്; യുവതിയുടെ ഫോട്ടോകള്‍ വൈറലാകുന്നു