ചെറിയ മഴയൊക്കെ ആണെങ്കില്‍ തീര്‍ച്ചയായും അത് ആസ്വദിക്കാവുന്നതാണ്. ഇത്തരത്തില്‍ മഴയെ ആസ്വദിക്കുന്നവരും ഏറെയാണ്. എന്നാല്‍ മഴ നനയാനും, മഴയത്ത് കളിക്കാനുമെല്ലാം മുതിര്‍ന്നവര്‍ മടിക്കാറുണ്ട്. കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയുള്ള തടസങ്ങളൊന്നുമില്ലല്ലോ. അതിനാല്‍ തന്നെ കുട്ടികള്‍ സ്വതന്ത്രമായി മഴയില്‍ കളിക്കുന്നതും പതിവാണ്.
കേരളത്തില്‍ ഇത് മഴക്കാലമാണ്. ഇടവിട്ട് ആണ് നിലവില്‍ ഓരോ ജില്ലകളിലും മഴ ലഭിക്കുന്നത്. ശക്തമായ മഴ പെയ്യുന്നത് തീര്‍ച്ചയായും ആശങ്ക സൃഷ്ടിക്കും. പ്രത്യേകിച്ച് സമീപകാലത്തെ രണ്ട് പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് ആശങ്ക കൂടുതലായിരിക്കും.
എങ്കിലും ചെറിയ മഴയൊക്കെ ആണെങ്കില്‍ തീര്‍ച്ചയായും അത് ആസ്വദിക്കാവുന്നതാണ്. ഇത്തരത്തില്‍ മഴയെ ആസ്വദിക്കുന്നവരും ഏറെയാണ്. എന്നാല്‍ മഴ നനയാനും, മഴയത്ത് കളിക്കാനുമെല്ലാം മുതിര്‍ന്നവര്‍ മടിക്കാറുണ്ട്. കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയുള്ള തടസങ്ങളൊന്നുമില്ലല്ലോ. അതിനാല്‍ തന്നെ കുട്ടികള്‍ സ്വതന്ത്രമായി മഴയില്‍ കളിക്കുന്നതും പതിവാണ്.
undefined
പക്ഷേ ചിലരുണ്ട്, വളര്‍ന്നുകഴിഞ്ഞും മനസില്‍ നിന്ന് കുട്ടിക്കാലം എടുത്തുകളയാത്തവര്‍. അല്ലെങ്കില്‍ എന്നും കുട്ടിയായിരിക്കാൻ താല്‍പര്യപ്പെടുന്നവര്‍. ഇത്തരക്കാര്‍ക്ക് തങ്ങളുടെ സന്തോഷങ്ങളെയൊന്നും തടസപ്പെടുത്താൻ താല്‍പര്യം കാണില്ല. അവര്‍ അവസരം കിട്ടുമ്പോഴെല്ലാം തങ്ങളുടെ ഉള്ളിലെ കുട്ടിയെ പുറത്തെടുക്കുകയും അത് ആഘോഷിക്കുകയും ചെയ്യും.
സമാനമായ രീതിയില്‍ ഒരു കുട്ടിയെ പോലെ മഴയത്ത് നൃത്തം ചെയ്ത് പോകുന്നൊരു യുവാവിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് കിട്ടിയിരിക്കുന്നത്.
ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ചുകടക്കുകയാണ് യുവാവ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അതുവഴി കടന്നുപോകുന്നവരും യുവാവുമെല്ലാം കുട ചൂടിയിട്ടുണ്ട്. പക്ഷേ മഴയുടെ രസം പിടിച്ചപ്പോള്‍ കുടയെല്ലാം മാറ്റിപ്പിടിച്ച് ഭംഗിയായി ചുവട് വച്ച് മഴയെ ആസ്വദിച്ച് റോഡ് മുറിച്ചുകടക്കുകയാണ് യുവാവ്. കാണുമ്പോള്‍ തന്നെ മനസിന് ഒരുപാട് സന്തോഷം നല്‍കുന്ന കാഴ്ചയെന്നും, ഇങ്ങനെയെല്ലാം ആയിരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നതെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിക്കുന്നു.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-