ഇതിപ്പോള്‍ ക്രിസ്മസ് ട്രീയോ താടിയോ; യുവാവിന് ലോക റെക്കോര്‍ഡ്!

By Web Team  |  First Published Dec 21, 2022, 10:51 PM IST

താടിയില്‍ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ധരിച്ചതിനാണ് ഇയാള്‍ക്ക്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. താടിയില്‍ 710 ക്രിസ്മസ് ബോളുകള്‍ കൊണ്ടാണ് ഇയാള്‍ അലങ്കരിച്ചത്. 


ക്രിസ്മസ് തൊട്ടടുത്തെത്തിയതോടെ എല്ലാവരും  ക്രിസ്മസ് ട്രീ ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കാന്‍ റെഡിയായിരിക്കുകയാണ്. അതിനിടെയാണ് ഒരാള്‍ സ്വന്തം താടി  ക്രിസ്മസ് ട്രീ പോലെ അലങ്കരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

യുഎസ് സ്വദേശിയായ ജോയല്‍ സ്ട്രാസര്‍ എന്നയാളാണ് സ്വന്തം താടിയില്‍ 710 ക്രിസ്മസ് ബോളുകള്‍ കൊണ്ട് അലങ്കരിച്ചത്. താടിയില്‍ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ധരിച്ചതിനാണ് ഇയാള്‍ക്ക്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. 

Latest Videos

താടി അലങ്കരിക്കുന്ന ഇയാളുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിക്കുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഇയാള്‍ താടി അലങ്കരിച്ചത്. 

 

അതേസമയം, ക്രിസ്മസ് തീമില്‍ ഒരു യുവതിക്ക് ഹെയര്‍ സ്‌റ്റൈല്‍ ചെയ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റിനും അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനായി. ഏറ്റവും ഉയര്‍ന്ന ഹെയര്‍സ്‌റ്റൈലിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് സിറിയന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഡാനി ഹിസ്വാനി സ്വന്തമാക്കിയത്. 

ഈ വര്‍ഷം സെപ്റ്റംബര്‍ 16 -നാണ് ഏറ്റവും ഉയര്‍ന്ന ഹെയര്‍സ്‌റ്റൈലിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്  ഇദ്ദേഹം സ്വന്തമാക്കിയത്. ദുബായില്‍ ഹിസ്വാനി ഈ ഹെയര്‍സ്‌റ്റൈല്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രചരിക്കുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ക്ലിപ്പില്‍ 2.90 മീറ്റര്‍ ഉയരമുള്ള ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ ഒരു സ്ത്രീയുടെ മുടി ഹിസ്വാനി സ്‌റ്റൈല്‍ ചെയ്യുന്നത്  കാണാം.  വിഗ്ഗുകള്‍, മുടി നീട്ടല്‍, വൈവിധ്യമാര്‍ന്ന ക്രിസ്മസ് അലങ്കാരങ്ങള്‍, പന്തുകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ തീമില്‍ അദ്ദേഹം ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്.

 

Also Read: മുന്‍ കാമുകന്‍റെ ശവസംസ്‌കാരത്തിനായി മേക്കപ്പ് ചെയ്യുന്ന 92-കാരി; വീഡിയോ വൈറല്‍

click me!