ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് 'എട്ടിന്‍റെ പണി'?

By Web Team  |  First Published Nov 23, 2022, 10:34 PM IST

ഇരുപത്തിയാറ് വര്‍ഷമായത്രേ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭാര്യക്ക് തന്നോടെന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അവര്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുള്ളതായി സംശയമുണ്ടായിട്ടില്ലെന്നും മനിറ്റ് പറയുന്നു. 


ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്.

കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. 

Latest Videos

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി പറ്റിച്ചു എന്നതാണ് സംഭവം. ചെറിയ തട്ടിപ്പല്ല, 1.3 കോടിയുടെ തട്ടിപ്പാണ് ഈ സ്ത്രീ നടത്തിയിരിക്കുന്നതായി ഭര്‍ത്താവ് അവകാശപ്പെടുന്നത്.

കുടുംബം വിട്ട് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം പോകുമ്പോള്‍ കുടുംബത്തിന്‍റെ പൊതുവായ സമ്പത്ത് മറ്റുള്ളവരുടെ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് തീര്‍ച്ചയായും അനീതിയാണ്. ഇത്തരത്തിലുള്ള കേസുകള്‍ സ്ത്രീകള്‍ക്കെതിരെയും പുരുഷന്മാര്‍ക്കെതിരെയും വരാറുണ്ട്.

ഇവിടെയിപ്പോള്‍ ഒരു സ്ത്രീക്കെതിരെയാണ് പരാതി. തായ്‍ലാൻഡിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടത്തെ പ്രാദേശികമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മനിറ്റ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് ലോട്ടറിയടിച്ച വകയില്‍ ലഭിച്ച 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞുവെന്നാണ് പരാതി. ഇരുപത്തിയാറ് വര്‍ഷമായത്രേ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭാര്യക്ക് തന്നോടെന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അവര്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുള്ളതായി സംശയമുണ്ടായിട്ടില്ലെന്നും മനിറ്റ് പറയുന്നു. 

ലോട്ടറി അടിച്ചപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മനിറ്റും ഭാര്യ അങ്കനാരത്തും ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ കണ്ട് പരിചയമില്ലാത്ത ഒരാളെ താൻ കാണുകയും അതാരാണെന്ന് ചോദിച്ചപ്പോള്‍ തന്‍റെ ബന്ധുവാണെന്ന് ഭാര്യ പറയുകയും ചെയ്തുവെന്നാണ് മനിറ്റ് പറയുന്നത്. പാര്‍ട്ടി തീരും മുമ്പെ മുഴുവൻ പണവുമെടുത്ത് പിന്നീട് ഇയാളുമായി ഭാര്യ കടന്നുകളയുകയായിരുന്നുവെന്നാണ് ഇദ്ദേഹം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

എന്നാല്‍ മനിറ്റ് സ്വന്തം ഇഷ്ടപ്രകാരം ഭാര്യക്ക് നേരത്തെ പണം കൈമാറിയിരുന്നതിനാലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതിന് രേഖകളൊന്നുമില്ലാത്തതിനാലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് എടുത്തതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം മനിറ്റിന്‍റെ മകന് അമ്മയുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും അമ്മ പോയതിന് ശേഷം ഒരിക്കല്‍ മകന് ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഇവരെ ഫോണില്‍ ലഭ്യമല്ലാതായി. ഭാര്യയും ഇത്രയധികം പണവും ഒന്നിച്ച് നഷ്ടപ്പെട്ട മനിറ്റിന്‍റെ അനുഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. ഭാര്യം പോയ വഴിക്ക് ഭര്‍ത്താവിന് 'എട്ടിന്‍റെ പണി' നല്‍കിയെന്നും, ഇത്തരം വഞ്ചനകള്‍ക്കെതിരെ നിയമനടപടികളുണ്ടാകണമെന്നുമെല്ലാം വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു. 

Also Read:- ഒരു പ്രണയബന്ധം എങ്ങനെ പരാജയപ്പെടാം? ഇതാ മൂന്ന് കാരണങ്ങൾ

click me!