50 ഇഞ്ച് ടിവി ഓര്‍ഡര്‍ ചെയ്തു, വന്നപ്പോള്‍ '44 ഇഞ്ച്'; സംഭവിച്ചത് രസകരമായ അബദ്ധം!

By Web Team  |  First Published Nov 24, 2022, 8:59 PM IST

ഓണ്‍ലൈനില്‍ നേരത്തെ പണമടച്ച് ഓര്‍ഡറുകള്‍ പ്ലേസ് ചെയ്യുമ്പോള്‍ ഇപ്പോഴും ഒരു പേടി തോന്നാറില്ലേ? നാം കണ്ട ഉത്പന്നം തന്നെയാണോ വരിക, അതോ വഞ്ചിക്കപ്പെടുമോ എന്ന സംശയം തന്നെ. ഇങ്ങനെയുള്ള പരാതികളും ഒട്ടേറെ ഓൺലൈൻ ഷോപ്പിംഗില്‍ വരാറുണ്ട്. 


നമുക്കാവശ്യമുള്ള മിക്ക സാധനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭിക്കാറുണ്ട്. വസ്ത്രം, ചെരുപ്പ്, വീട്ടുസാധനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ എന്തും ഓണ്‍ലൈനായി തന്നെ ഓര്‍ഡര്‍ ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. അധികപേരും പര്‍ച്ചേയ്സ് ഇത്തരത്തില്‍ ഓണ്‍ലൈനാക്കി മാറ്റിയിട്ടുമുണ്ട്.

എന്നാല്‍ ഓണ്‍ലൈനില്‍ നേരത്തെ പണമടച്ച് ഓര്‍ഡറുകള്‍ പ്ലേസ് ചെയ്യുമ്പോള്‍ ഇപ്പോഴും ഒരു പേടി തോന്നാറില്ലേ? നാം കണ്ട ഉത്പന്നം തന്നെയാണോ വരിക, അതോ വഞ്ചിക്കപ്പെടുമോ എന്ന സംശയം തന്നെ. ഇങ്ങനെയുള്ള പരാതികളും ഒട്ടേറെ ഓൺലൈൻ ഷോപ്പിംഗില്‍ വരാറുണ്ട്. 

Latest Videos

ഇപ്പോഴിതാ ആമസോണില്‍ നിന്ന് ടിവി വാങ്ങിയ ശേഷം ഇതിന്‍റെ പേരില്‍ വ്യത്യസ്തമായൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണൊരാള്‍. താൻ ഓര്‍ഡര്‍ ചെയ്തത് അമ്പത് ഇഞ്ചിന്‍റെ ടിവി ആണെന്നും എന്നാല്‍ ഓര്‍ഡര്‍ എത്തിയപ്പോള്‍ കിട്ടിയത് 44ഇഞ്ചിന്‍റെ ടിവി ആണെന്നുമാണ് ഇദ്ദേഹത്തിന്‍റെ പരാതി.

ഓണ്‍ലൈനായി ഉത്പന്നങ്ങളുടെ റിവ്യൂ പങ്കുവയ്ക്കാനുള്ള സൗകര്യം എല്ലാ സൈറ്റുകളിലും ഇന്നുണ്ട്. ഈ റിവ്യൂ ഭാഗത്താണ് ഇദ്ദേഹം തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. വീഡിയോയും ഫോട്ടോയും സഹിതമാണ് അനുഭവം വിവരിച്ചിരിക്കുന്നത്. ടിവി എത്തിയപ്പോള്‍ അതിന്‍റെ ബോക്സ് തന്നെ 49 ഇഞ്ചേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഇദ്ദേഹം പറയുന്നത്. ബോക്സ് തുറന്ന് ടിവി കൃത്യമായി അളന്നു. അപ്പോഴാണ് 55 ഇഞ്ചാണെന്ന് മനസിലായത്. ഇത് തട്ടിപ്പാണെന്നും തനിക്ക് തന്‍റെ പണം തിരികെ നല്‍കുകയോ 50 ഇഞ്ചിന്‍റെ ടിവി മാറ്റിത്തരികയോ ചെയ്യണമെന്നാണ് ഇദ്ദേഹം പറുന്നത്.

ഈ റിവ്യൂ ഏറെ ഉപകാരപ്രദമായി തോന്നിയെന്ന് അറുന്നൂറിലധികം പേരും പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്‍റെ നിജസ്ഥിതി മറ്റൊന്നാണ്.

ഇദ്ദേഹം ടിവി അളന്നുനോക്കുന്നത് ടിവിക്ക് തിരശ്ചീനമായോ സമാന്തരമായോ ആണ്. എന്നാല്‍ ടിവി അളക്കേണ്ടത് കോണോടുകോണ്‍ (ഡയഗണല്‍) ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. പലരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അധികപേര്‍ക്കും ഇക്കാര്യം അറിയില്ല എന്നതായിരുന്നു സത്യം. ഏതായാലും ഇത്തരമൊരു പരാതി ഉന്നയിച്ചതോടെ ഇങ്ങനെയൊരു വിവരം പഠിക്കാൻ അവസരമായല്ലോ എന്നാണ് തമാശരൂപത്തില്‍ ചിലര്‍ പറയുന്നത്. 

Also Read:- ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; പെട്ടി പൊട്ടിച്ചപ്പോള്‍ വമ്പൻ ചതി!

click me!