പെപ്സി കാനുകള്‍ ശേഖരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

By Web Team  |  First Published Jul 8, 2022, 11:31 PM IST

ഇറ്റലിക്കാരനായ ക്രിസ്റ്റ്യൻ കാവലെറ്റ് എന്നയാളാണ് വര്‍ഷങ്ങളെടുത്ത് ശേഖരിച്ച പെപ്സി കാനുകളുടെ പേരില്‍ ഗിന്നസ് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. വെറുതെ ഒരിഷ്ടത്തിന് മുകളിലാണ് ഇദ്ദേഹം പെപ്സി കാനുകള്‍ ശേഖരിച്ച് തുടങ്ങിയത്.


ഇഷ്ടപ്പെട്ട സാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് പലരുടെയും ഹോബിയാണ്. നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ഇഷ്ടപ്പെട്ട ചോക്ലേറ്റുകളുടെ കവറുകള്‍ തുടങ്ങി ഇത്തരത്തില്‍ ശേഖരിച്ചുവയ്ക്കുന്ന സാധനങ്ങള്‍ പലതാണ്. ഇങ്ങനെയുള്ള ശേഖരങ്ങള്‍ പിന്നീട് കുറെയധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വലിയ കൗതുകക്കാഴ്ച തന്നെ ആയി മാറാറുണ്ട്. 

ചിലര്‍ക്കാണെങ്കില്‍ ഈ ഹോബി മൂലം പ്രശസ്തരാകാനും കഴിയാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. പെപ്സി കാനുകള്‍ ( Pepsi Cans)  ശേഖരിച്ച് അതിന്‍റെ പേരില്‍ ലോക റെക്കോര്‍ഡ് ( Guinness World Record ) സ്വന്തമാക്കിയ ഒരാള്‍. 

Latest Videos

ഇറ്റലിക്കാരനായ ക്രിസ്റ്റ്യൻ കാവലെറ്റ് എന്നയാളാണ് വര്‍ഷങ്ങളെടുത്ത് ശേഖരിച്ച പെപ്സി കാനുകളുടെ ( Pepsi Cans)   പേരില്‍ ഗിന്നസ് ലോകറെക്കോര്‍ഡ് ( Guinness World Record )  സ്വന്തമാക്കിയിരിക്കുന്നത്. വെറുതെ ഒരിഷ്ടത്തിന് മുകളിലാണ് ഇദ്ദേഹം പെപ്സി കാനുകള്‍ ശേഖരിച്ച് തുടങ്ങിയത്.

പിന്നീട് ഇതിലുള്ള കമ്പം കൂടിവന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച കാനുകള്‍, കമ്പനി ലിമിറ്റഡ് എഡിഷനായി ഇറക്കിയ പെപ്സിയുടെ കാനുകള്‍ എന്നിങ്ങനെ 'എക്സ്ക്ലൂസീവ്' ആയ കാനുകള്‍ അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ ശേഖരം.

വീടിന്‍റെ താഴത്തെ നിലയില്‍ ഒരു മ്യൂസിയമെന്ന പോലെയോ ലൈബ്രറിയെന്ന പോലെയോ പെപ്സി കാനുകളുടെ ശേഖരം സജ്ജീകരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യൻ. രാജ്യങ്ങളുടെ പേരുകളുടെ ക്രമത്തില്‍ ഷെല്‍ഫുകളില്‍ കാനുകള്‍ അടുക്കിവച്ചിരിക്കുന്നു. ഓരോ ഷെല്‍ഫുകള്‍ക്കും ഓരോ കാനുകള്‍ക്കും തന്നെ പറയാൻ കഥകളെത്രയോ.

നിലവില്‍ പന്ത്രണ്ടായിരത്തിലധികം കാനുകളാണ് ക്രിസ്റ്റ്യന്‍റെ ശേഖരത്തിലുള്ളത്. ഇത് പതിനയ്യായിരമാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഗം. ആദ്യം 2004ല്‍ ക്രിസ്റ്റ്യനെ തേടി ലോക റെക്കോര്‍ഡ് എത്തിയിരുന്നു. അന്ന് അയ്യായിരത്തോളം കാനുകളാണ് കൈവശമുണ്ടായിരുന്നത്. ഇപ്പോള്‍ മാര്‍ച്ചില്‍ വീണ്ടും കാനുകള്‍ എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് പന്ത്രണ്ടായിരത്തിലധികം ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നത്. മാര്‍ച്ചില്‍ തന്നെയാണ് ഗിന്നസ് റെക്കോര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയത്. 

ക്രിസ്റ്റ്യന്‍റെ പെപ്സി കാൻ ശേഖരം കാണാം...

 

Also Read:- പെപ്സിയോട് 'അഡിക്ഷൻ'; ദിവസവും മുപ്പത് കാൻ കുടിച്ചിരുന്നയാള്‍ക്ക് ഒടുവില്‍ സംഭവിച്ചത്....

click me!