സംസാരത്തിലൂടെ പെട്ടെന്ന് തന്നെ അടുപ്പമായതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതിനിടെ നേരത്തെ വിവാഹം കഴിച്ചതിനെ കുറിച്ച് വിമല്‍ ഇവരോട് ചോദിച്ചിരുന്നുവെങ്കിലും ചെറുപ്രായത്തില്‍ നടന്ന വിവാഹമാണെന്നും യഥാര്‍ത്ഥ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇതുവരെ പഞ്ചായത്തില്‍ നിന്ന് താൻ കൈപ്പറ്റിയിട്ടില്ലെന്നുമെല്ലാമാണ് റിത വിമലിനോട് പറഞ്ഞത്. പൂര്‍വ വിവാഹത്തെ കുറിച്ച് കൂടുതലൊന്നും ഇവര്‍ പങ്കുവച്ചതുമില്ല, വിമല്‍ അതെപ്പറ്റി പിന്നീട് കൂടുതല്‍ അന്വേഷിച്ചതുമില്ല.
അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിന് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. ധാരാളം പേര്‍ ഇത്തരത്തില്‍ വിവാഹം കഴിച്ച് സന്തോഷകരമായി ജീവിതം തുടരുന്നുമുണ്ട്. എന്നാല്‍ വേണ്ടും വിധം അന്വേഷിക്കാതെയും മനസിലാക്കാതെയും പരസ്പരം അറിയാതെയും ഇങ്ങനെയുള്ള സൈറ്റുകള്‍ വഴിയോ ആപ്പുകള്‍ വഴിയോ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ വിവാഹത്തിലേക്ക് പോകുമ്പോള്‍ തീര്‍ച്ചയായും അതില്‍ ചില റിസ്കുകളുണ്ട്.
സമാനമായൊരു സംഭവമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗുജറാത്തിലെ പോര്‍ബന്ദര്‍ സ്വദേശിയായ വിമല്‍ കരിയ എന്ന യുവാവാണ് തനിക്ക് സംഭവിച്ച ഗൗരവതരമായ അബദ്ധത്തെ കുറിച്ച് പരസ്യമായി പങ്കുവച്ചിരിക്കുന്നത്.
അസമിലെ ഗുവാഹത്തി സ്വദേശിനിയായ റിത ദാസ് എന്ന യുവതിയെ വിമല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹമോചിതയാണെന്ന് മാട്രിമോണിയല്‍ പ്രൊപൈലില്‍ റിത സൂചിപ്പിച്ചിരുന്നു. ഇത് കണ്ട് തന്നെയാണ് വിമല്‍ ഇവരുമായി സംസാരിച്ചതും.
സംസാരത്തിലൂടെ പെട്ടെന്ന് തന്നെ അടുപ്പമായതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതിനിടെ നേരത്തെ വിവാഹം കഴിച്ചതിനെ കുറിച്ച് വിമല്‍ ഇവരോട് ചോദിച്ചിരുന്നുവെങ്കിലും ചെറുപ്രായത്തില്‍ നടന്ന വിവാഹമാണെന്നും യഥാര്‍ത്ഥ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇതുവരെ പഞ്ചായത്തില്‍ നിന്ന് താൻ കൈപ്പറ്റിയിട്ടില്ലെന്നുമെല്ലാമാണ് റിത വിമലിനോട് പറഞ്ഞത്. പൂര്‍വ വിവാഹത്തെ കുറിച്ച് കൂടുതലൊന്നും ഇവര്‍ പങ്കുവച്ചതുമില്ല, വിമല്‍ അതെപ്പറ്റി പിന്നീട് കൂടുതല്‍ അന്വേഷിച്ചതുമില്ല.
തനിക്ക് അവരോട് വലിയ വിശ്വാസം തോന്നിയെന്നാണ് വിമല്‍ ഇതിനുള്ള വിശദീകരണമായി പറയുന്നത്. തുടര്‍ന്ന് ഇരുവരും അഹമ്മദാബാദില്‍ വച്ച് വിവാഹിതരായി. ആദ്യ ആറ് മാസങ്ങള്‍ നന്നായി പോയി. ഇതിന് ശേഷം പെട്ടെന്നൊരു ദിവസം ഒരു വസ്തു തര്‍ക്കം തീര്‍ക്കാനാണെന്ന് പറഞ്ഞ് റിതയുടെ അമ്മ അവരെ അവരുടെ നാട്ടിലേക്ക് വിളിച്ചു.
അതിനായി പോയ റിത പിന്നീട് മടങ്ങിവന്നില്ല. ശേഷം വിമലിനെ വിളിക്കുന്നത് റിതയുടെ വക്കീലാണ്. റിതയ്ക്കെതിരെ അസമില്‍ ഒരു കേസ് വന്നിട്ടുണ്ടെന്നും അത് നിസാരമാണെന്നുമാണ് അറിയിച്ചത്. ഭാര്യയെ ജാമ്യത്തിലെടുക്കാൻ ഒരു ലക്ഷം രൂപയാകുമെന്നും വക്കീല്‍ അറിയിച്ചു. ഈ പണം വിമല്‍ നല്‍കുകയും ചെയ്തു. കോടതിയില്‍ നിന്ന് വന്ന രേഖകളില്‍ റിതയുടെ പേര് റിത ചൗഹാൻ എന്നാണെന്ന് കണ്ടെത്തിയതോടെ ഇതെക്കുറിച്ച് ചോദിക്കാൻ വിമല്‍ റിതയെ പലകുറി വിളിച്ചു. എന്നാല്‍ അവര്‍ വിമലിന്‍റെ ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യാതായി.
തുടര്‍ന്ന് വിമല്‍ നടത്തിയ അന്വേഷണങ്ങളില്‍ റിതയ്ക്കെതിരെ നേരത്തെ തന്നെ ജാമ്യമില്ലാ വകുപ്പില്‍ കേസുണ്ടായിരുന്നു, ഇവര്‍ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് നടക്കുന്നതിനിടെയാണ് തന്നെ വിവാഹം ചെയ്തത് എന്നും ഇവരുടെ യഥാര്‍ത്ഥ പേര് റിത ചൗഹാൻ എന്നാണെന്നും കണ്ടെത്തി. വഞ്ചന, മോഷണം, കൊലപാതകം, അതിക്രമം, കള്ളക്കടത്ത് എന്നിങ്ങനെ പല കറ്റകൃത്യങ്ങള്‍ക്ക് ഇവര്‍ക്കെതിരെ അസമില്‍ കേസുകളുണ്ടെന്നാണ് വിമല്‍ പറയുന്നത്.
അയ്യായിരത്തോളം വാഹനങ്ങള്‍ മോഷ്ടിച്ച അനില്‍ ചൗഹാൻ എന്നയാളുടെ ഭാര്യായിരുന്നുവത്രേ നേരത്തേ റിത. ഇയാള്‍ക്കൊപ്പം പല കേസുകളിലും ഇവര്‍ കൂട്ടാളിയായിട്ടുണ്ട്- എന്നാല്‍ ഇങ്ങനെയൊരു 'ഗുണ്ട'യാണ് തന്‍റെ ഭാര്യയായി വന്നിരിക്കുന്നതെന്ന് താൻ അറിഞ്ഞില്ല.- വിമല്‍ പറയുന്നു.
അതേസമയം അനിലുമായി 2007ലാണ് തന്‍റെ വിവാഹം കഴിയുന്നത്- 2015ല്‍ ഇദ്ദേഹത്തിനെതിരെ കാര്‍ മോഷണക്കേസ് ഫയല്‍ ചെയ്യപ്പെട്ട ശേഷം ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിട്ടില്ല എന്നുമാണ് റിതയുടെ വാദമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സീരിയല്‍ മോഷ്ടാവായിരുന്നു തെസ്പൂര്‍ സ്വദേശിയായ അനില്‍ ചൗഹാനെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 1998 മുതല്‍ തന്നെ ഇയാള്‍ മോഷണം തുടങ്ങിയിരുന്നുവത്രേ. വാഹനങ്ങള്‍ക്ക് പുറമെ മൃഗക്കൊമ്പുകളുടെ കടത്ത് അടക്കമുള്ള കള്ളക്കടത്ത്- വഞ്ചന പോലെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ അനില്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.
തന്നെ വഞ്ചിച്ചാണ് റിത വിവാഹം ചെയ്തതെന്നും ഇതില്‍ തനിക്ക് നീതി വേണമെന്നുമാണ് വിമല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് അധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും വിമല്‍ അറിയിക്കുന്നു.
Also Read:- മാട്രിമോണിയല്‍ സൈറ്റിലൂടെ വരനെ തപ്പി; പിന്നീട് സംഭവിച്ചത്, അനുഭവം പങ്കിട്ട് യുവതി