നായയുടെ രൂപത്തിലേക്ക് മാറി മനുഷ്യന്‍; വീഡിയോ

By Web Team  |  First Published May 25, 2022, 6:11 PM IST

താന്‍ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷവ്യത്യാസം ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തിയതെന്നും ടോക്കോ പറയുന്നു. ദേഹം മുഴുവന്‍ രോമമുള്ളതിനാലാണ് 'കോളി' ഇനത്തില്‍ പെട്ട നായയെ തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു. 


ഏറെ രസകരമായ പല കൗതുകവാര്‍ത്തകളും ( Viral News )  നാം കാണാറുണ്ട്, അല്ലേ? ഒരുപക്ഷേ അവിശ്വസനീമായി തോന്നുന്നവ, അല്ലെങ്കില്‍ നമ്മെ അമ്പരപ്പിക്കുന്നവ. എന്തായാലും ഇങ്ങനെയൊരു സംഭവം നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരിക്കാം. 

നായയുടെ രൂപത്തിലേക്ക് 'മാറി' ഒരു മനുഷ്യന്‍ ( Man turns into dog ) . ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ് ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ നായയുടെ രൂപത്തിലേക്ക് 'മാറി'യിരിക്കുന്നത്. 'കോളി' ( Collie Dog ) എന്ന ഇനത്തില്‍ പെടുന്ന, ശരീരം മുഴുവന്‍ നീണ്ട രോമം വരുന്ന നായയുടെ രൂപത്തിലേക്കാണ് ടോക്കോ 'മാറി'യിരിക്കുന്നത്. 

Latest Videos

undefined

ഇതെങ്ങനെയെന്നല്ലേ? സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും പെര്‍ഫോമന്‍സുകള്‍ക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും 'റിയലിസ്റ്റിക്' ആയി തയ്യാറാക്കുന്ന 'സെപ്പെറ്റ്' എന്ന കമ്പനി ടോക്കോയ്ക്ക് വേണ്ടി 'കോളി' രൂപം തയ്യാറാക്കിയിരിക്കുകയാണ്. 12 ലക്ഷം രൂപ ചെലവില്‍ 40 ദിവസങ്ങള്‍ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്. 

താന്‍ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷവ്യത്യാസം ( Man turns to dog ) ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തിയതെന്നും ടോക്കോ പറയുന്നു. ദേഹം മുഴുവന്‍ രോമമുള്ളതിനാലാണ് 'കോളി' ഇനത്തില്‍ ( Collie Dog ) പെട്ട നായയെ തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു. 

ടോക്കോയുടെ നായയുടെ രൂപത്തില്‍ അല്ലാത്ത ഒരു ഫോട്ടോ പോലും ലഭ്യമല്ല. തീര്‍ത്തും ഒരു നായ ആയി അറിയപ്പെടാന്‍ തന്നെയാണ് ഇദ്ദേഹത്തിന്‍റെ ശ്രമം. 

 

【制作事例 追加】
犬 造型スーツ

個人の方からのご依頼で、犬の造型スーツを制作しました。
コリー犬をモデルにしており、本物の犬と同様に四足歩行のリアルな犬の姿を再現しております🐕

詳細はこちら:https://t.co/0gPoaSb6yn pic.twitter.com/p9072G2846

— 特殊造型ゼペット (@zeppetJP)

 

എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം എന്ന് ചോദിച്ചാല്‍, അത് അങ്ങനെയൊരു ആഗ്രഹം എന്ന് മാത്രമേ ടോക്കോ ഉത്തരമായി പറയൂ. ഈ വേഷം ധരിച്ചുകഴിഞ്ഞാല്‍ ഇഷ്ടാനുസരണം ചലിക്കാന്‍ സാധിക്കുമോയെന്ന് ചോദിക്കുമ്പോള്‍ അതിന് ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും താൻ ആസ്വദിക്കുന്നു എന്നാണ് മറുപടി.

ജപ്പാനിലെ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ ടോക്കോയുമായുള്ള അഭിമുഖവും വാര്‍ത്തകളുമെല്ലാം വന്നിരുന്നു. തനിക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനലില്‍ ടോക്കോ നായയുടെ വേഷം ധരിച്ചുകൊണ്ടുള്ള പല വീഡിയോകളും ( Viral news) പങ്കുവച്ചിട്ടുമുണ്ട്. 

 

Also Read:- സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ

 

 

'ലിംഗത്തിൽ മാത്രം 278 സ്റ്റഡുകൾ, ലൈംഗികജീവിതത്തെ ഇത് ബാധിച്ചിട്ടില്ല'... സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ തവണ മാറ്റങ്ങൾ വരുത്തിയതിന്‍റെ പേരില്‍ റെക്കോർഡ് നേടിയ വ്യക്തിയാണ് ജർമ്മൻ സ്വദേശിയായ റോൾഫ് ബുച്ചോൾസ്. അഞ്ചോ പത്തോ പതിനഞ്ചോ അല്ല 453 സ്റ്റഡ്ഡുകൾ ധരിച്ചാണ് റോൾഫ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. നാൽപതാം വയസിലാണ് താൻ ആദ്യമായി ശരീരത്തിൽ സ്റ്റഡ് ചെയ്യാൻ ആരംഭിച്ചതെന്ന് റോൾഫ് അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 453 സ്റ്റഡ്ഡുകളിൽ 278 സ്റ്റഡ്ഡുകൾ കുത്തിയിരിക്കുന്നതും ലിംഗത്തിലാണെന്നതും പ്രത്യേകതയാണ്... Read More...

click me!