കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു.
കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ( Children Accident ) അത് പലപ്പോഴും വീട്ടിലെ മുതിര്‍ന്നവര്‍ അറിയാറ് പോലുമില്ല. ഇങ്ങനെയുള്ള അശ്രദ്ധകള്‍ കുഞ്ഞുങ്ങളുടെ ജീവൻ തന്നെ നഷ്ടമാകാനും കാരണമാകാം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം അപകടങ്ങളില്‍ നിന്ന് ഭാഗ്യവശാല്‍ കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്.
അങ്ങനെയൊരു സംഭവമാണ് ചൈനയിലെ ഷെയ്ജിംഗ് പ്രവിശ്യയിലുള്ള ടോങ്ക്സിയാംഗില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്‍റെ അഞ്ചാം നിലയില് നിന്ന് അബദ്ധവശാല്‍ താഴെ വീണ രണ്ടുവയസുകാരിയുടെ ( Child fallen from building ) ജീവൻ അതിശയകരമായി സുരക്ഷിതമായി എന്നതാണ് വാര്‍ത്ത.
സംഭവത്തില്‍ വഴിത്തിരിവായത് കെട്ടിടത്തിന് താഴെയുള്ള റോഡിന് വശത്തായി നിന്നിരുന്ന മുപ്പത്തിയൊന്നുകാരനായ യുവാവാണ്. കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് ( Children Accident ) വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു.
ഈ ശബ്ദം കേട്ട് റോഡരികില്‍ സുഹൃത്തിനൊപ്പം നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഷെൻ ഡോങ് എന്ന യുവാവ് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് കുഞ്ഞ് വീഴുന്നത് കണ്ടത്. സ്റ്റീല്‍ മേല്‍ക്കൂരയിലും കുഞ്ഞ് തടഞ്ഞുകിടന്നില്ല. അവിടെ നിന്നും വൈകാതെ താഴേക്ക് ( Child fallen from building ) വീഴുകയായിരുന്നു. ഇത് മനസിലാക്കിയ ഷെൻ ഫോണ്‍ വലിച്ചെറിഞ്ഞ് കുഞ്ഞിനെ കയ്യിലേക്ക് പിടിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ പ്രചരിക്കുന്നത്. ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി സാവോ ലിജിയൻ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ കണ്ടവരെല്ലാം തന്നെ ഈ യുവാവിനെ ഹീറോ ആയിത്തന്നെയാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും മനസാന്നിധ്യവും ധൈര്യവുമുള്ള യുവാവിനെ അംഗീകരിക്കാതെ വയ്യല്ലോ എന്നാണിവര്‍ പറയുന്നത്.
ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും കുഞ്ഞിനെ പിടിക്കണമെന്നത് മാത്രം തലയിലുദിച്ചുവെന്നും അതിലേക്ക് മാത്രം ശ്രദ്ധ നല്‍കി നില്‍ക്കുകയായിരുന്നുവെന്നും യുവാവ് പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വീഡിയോ കാണാം...
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517)Also Read:- ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് വീണു; നെഞ്ചിടിക്കുന്ന വീഡിയോ