ടവ്വൽ ധരിച്ച് യുവാവ് മെട്രോയിൽ; വൈറലായി വീഡിയോ

By Web Team  |  First Published Dec 11, 2022, 9:22 AM IST

ഒരു യുവാവ് ടവ്വൽ ധരിച്ച്  മെട്രോ ട്രെയിനിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ദില്ലി മെട്രോയിലാണ് സംഭവം. വെള്ള ടീഷര്‍ട്ടും മഞ്ഞ ടവ്വലുമാണ് യുവാവിന്‍റെ വേഷം. 


വിവിധ തരം വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചില വീഡിയോകൾ കാണുമ്പോൾ തന്നെ നമുക്ക് ചിരി നിർത്താൻ കഴിയില്ല. ചിലത് നമ്മളെ അതിശയിപ്പിക്കുന്ന വീഡിയോകളാകാം. അത്തരത്തില്‍ ഇവിടെയിതാ അമ്പരപ്പും ചിരിയും ഒരു പോലെ വരുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു യുവാവ് ടവ്വൽ ധരിച്ച്  മെട്രോ ട്രെയിനിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ദില്ലി മെട്രോയിലാണ് സംഭവം നടന്നത്. വെള്ള ടീഷര്‍ട്ടും മഞ്ഞ ടവ്വലുമാണ് യുവാവിന്‍റെ വേഷം. വളരെ കൂളായാണ് ഇയാള്‍ മെട്രോയിൽ കറങ്ങി നടക്കുന്നത്.  റാംവാക്ക് ചെയ്യുന്ന രീതിയിലാണ് ഇയാളുടെ നടപ്പും പെരുമാറ്റവും. ഇടയ്ക്ക് ഹെയറൊക്കെ കൈ കൊണ്ട് സെറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

ഇയാളെ കണ്ട് പലരും ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആളുകളുടെ നോട്ടവും പെരുമാറ്റവുമൊന്നും അയാളെ ബാധിക്കുന്നേയില്ല. ഇത്  കണ്ടു നിന്നവർക്ക് ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥയായി എന്നു തന്നെ പറയാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. 

മോഹിത്ത് എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ ഇതുവരെ 3.1 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്.  പലര്‍ക്കും ഇത് കണ്ട് ചിരി നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് പറയുന്നത്. എന്തോ പ്രാങ്ക് വീഡിയോ ആണെന്ന് തോന്നുന്നൂ എന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്തായാലും ഇയാളുടെ ധൈര്യം സമ്മതിക്കണം എന്നാണ് ചിലര്‍ പറയുന്നത്. 

വൈറലായ വീഡിയോ കാണാം. . .

 

Also Read: ഫ്ലോറൽ കാര്‍ഡിഗനില്‍ സുന്ദരിയായി കത്രീന; ചിത്രങ്ങള്‍ പകര്‍‌ത്തി വിക്കി

click me!