മദ്യപിച്ച് വീട് കുത്തിത്തുറന്ന് ബാത്ത്ടബ്ബില്‍ കുളി; കയ്യോടെ പൊക്കി പൊലീസ്

By Web Team  |  First Published Dec 30, 2022, 5:20 PM IST

ക്രിസ്മസ് പാര്‍ട്ടിക്ക് ശേഷം തിരിച്ചുവരുമ്പോള്‍ താൻ നേരത്തെ താമസിച്ച സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചാണ് ഈ വീട്ടില്‍ കയറിയത് എന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അയല്‍വീട്ടുകാര്‍ നോക്കുമ്പോള്‍ കല്ലുകൊണ്ട് വീടിന്‍റെ പൂട്ട് തകര്‍ക്കുന്ന ലെവിയെ ആണത്രേ കണ്ടത്. ഇതോടെ ഇവരാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്.


മദ്യലഹരിയില്‍ പലവിധത്തിലുള്ള കുറ്റകൃത്യങ്ങളിലോ അപകടങ്ങളിലോ അബദ്ധങ്ങളിലോ എല്ലാം ആളുകള്‍ പെട്ടുപോകാറുണ്ട്. മദ്യത്തിന്‍റെ പേരില്‍ ഇതൊന്നും ന്യായീകരിക്കാനോ ക്ഷമിക്കാനോ സാധിക്കണമെന്നില്ല. എങ്കിലും ലഹരി ഇവരെ ഇതിനായി വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്നത് തള്ളിക്കളയാനേ സാധിക്കില്ലല്ലോ. 

സമാനമായ രീതിയില്‍ മദ്യലഹരിയില്‍ ഒരാള്‍ക്ക് പറ്റിയ ചെറുതല്ലാത്ത അമളിയാണിപ്പോള്‍ കൗതുകവാര്‍ത്തകളില്‍ ഇടം നേടുന്നത്. യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം. ക്രിസ്മസ് രാത്രിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ മദ്യലഹരിയിലായിരുന്ന ആള്‍ ഏതോ വീട് കുത്തിത്തുറന്ന് അകത്ത് അതിക്രമിച്ച് കയറിയതാണ് സംഭവം.

Latest Videos

ലെവി ഷോളിംഗ് എന്നാണിദ്ദേഹത്തിന്‍റെ പേര്. ക്രിസ്മസ് പാര്‍ട്ടിക്ക് ശേഷം തിരിച്ചുവരുമ്പോള്‍ താൻ നേരത്തെ താമസിച്ച സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചാണ് ഈ വീട്ടില്‍ കയറിയത് എന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അയല്‍വീട്ടുകാര്‍ നോക്കുമ്പോള്‍ കല്ലുകൊണ്ട് വീടിന്‍റെ പൂട്ട് തകര്‍ക്കുന്ന ലെവിയെ ആണത്രേ കണ്ടത്. ഇതോടെ ഇവരാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്.

പൊലീസെത്തുമ്പോള്‍ അതിക്രമിച്ച് കയറിയ വീടിനകത്ത് ബാത്ത്ടബ്ബില്‍ പൂര്‍ണനഗ്നനായി കുളിക്കുകയായിരുന്നുവത്രേ ഇദ്ദേഹം. സംഭവം ചോദിച്ചപ്പോള്‍ ഇത് താൻ താമസിക്കുന്ന സ്ഥലമല്ലേ, എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ മറുചോദ്യം. എന്തായാലും അസാധാരണമായ കുറ്റകൃത്യമാണെങ്കിലും ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസില്‍ തന്നെ വ്യത്യസ്തമായ കവര്‍ച്ചാ പരമ്പരകള്‍ നടക്കുകയും ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഊബര്‍ വാടകയ്ക്കെടുത്ത് ബാങ്ക് കൊള്ള നടത്തുന്നാണ് ഇവിടെ തുടര്‍ച്ചയായിരുന്നത്. ആദ്യമൊന്നും ഇത് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ ഇത് തുടര്‍സംഭവമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള മോഷണസംഭവങ്ങളും കവര്‍ച്ചയും ഇവിടങ്ങളില്‍ പതിവാണ്. ഈ പശ്ചാത്തലത്തിലാണ് വീട് അതിക്രമിച്ച് കയറി, മാറിപ്പോയതാണ് എന്ന വിചിത്രമായ ന്യായവുമായി ഒരാള്‍ പ്രതിരോധിക്കുന്നത്. 

Also Read:- 'അധ്യാപകരൊക്കെ ഇങ്ങനെ ആയാലോ?!'; രസകരമായ വീഡിയോ

tags
click me!