49- കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.
ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 49- കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഐവറി നിറത്തിലുള്ള കോ- ഓർഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലൈകയുടെ അരികില്‍ തന്‍റെ നായയെയും കാണാം. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വൈറ്റ് ബ്രാലെറ്റും ലൂസ് പാന്‍റ്സും ബട്ടണ്‍ ഷര്‍ട്ടും ചേര്‍ന്നതാണ് മലൈകയുടെ കോ- ഓർഡ് സെറ്റ്. മിനിമല്‍ മേക്കപ്പിലാണ് ചിത്രത്തില്‍ താരത്തെ കാണുന്നത്. മലൈകയുടെ ആരാധകരുടെ ഭാഗത്തു നിന്നും നല്ല അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
അതേസമയം, ബ്ലൂ ബ്രാലെറ്റും ജാക്കറ്റുമൊക്കെ ധരിച്ച് നല്ല സ്റ്റൈലിഷ് ലുക്കിലുള്ള മലൈകയുടെ ചില ചിത്രങ്ങളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന സ്ട്രാപ്‌ലെസ് ബ്ലൂ ബ്രാലെറ്റാണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. ബ്ലൂ പാന്‍സും ജാക്കറ്റും ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അടുത്തിടെ ഗ്രീന്‍ ഡ്രസ്സില്‍ തിളങ്ങിയ മലൈകുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രാമാറ്റിക് സ്ലീവ്സാണ് ഡ്രസ്സിന്‍റെ പ്രത്യേകത. ബിഭു മോഹാപാത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സില്‍ക്ക് മെറ്റിരിയലിലുള്ളതാണ് ഈ ഡ്രസ്സ്. മലൈകയുടെ സ്റ്റൈലിസ്റ്റ് ആണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രം മലൈക തന്നെ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.