അര്‍ജുനെ മിസ് ചെയ്യുന്നുവെന്ന് മലൈക അറോറ; ഇത്തവണത്തെ ക്രിസ്മസ് ആഘോഷം മകനോടൊപ്പം

By Web Team  |  First Published Dec 26, 2022, 10:54 PM IST

നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.  


'ഛയ്യ..ഛയ്യ..' എന്ന ഒറ്റ ഗാനത്തിലൂടെ ആരാധകരെ നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന  താരമാണ് മലൈക അറോറ. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. 

നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.  സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 

Latest Videos

ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ മകന്‍ അര്‍ഹാന്‍ ഖാനോടൊപ്പം മുംബൈയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമാണ് മലൈക ഇത്തവണത്തെ തന്റെ ക്രിസ്മസ് ആഘോഷിച്ചത്. മകന്‍ അര്‍ഹാന്‍ ഖാന്‍, മാതാപിതാക്കളായ ജോയ്‌സ് പോളികാര്‍പ്പ്, അനില്‍ അറോറ, സഹോദരി അമൃത അറോറ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും മലൈക പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, ആഘോഷങ്ങളില്‍ ഒപ്പമില്ലാതിരുന്ന നടനും കാമുകനുമായ അര്‍ജുന്‍ കപൂറിനെ മിസ് ചെയ്യുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിസ്മസ് ഫോട്ടോ ഡംപ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ മലൈക പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്കിലുള്ള കോ ഓര്‍ഡ് സെറ്റാണ് മലൈകയും വേഷം. അതിനൊപ്പം കറുപ്പ് നിറത്തിലുള്ള ഹീല്‍സും അവര്‍ പെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 

 

 

Also Read: ആലിയ ഭട്ടിന് സ്നേഹ ചുംബനം നല്‍കി രണ്‍ബീര്‍; റെഡ് തീമില്‍ കപൂര്‍ കുടുംബം

click me!