പിങ്ക് പ്ലീറ്റഡ് ഗൗണില്‍ തിളങ്ങി മലൈക അറോറ; വൈറലായി ചിത്രങ്ങള്‍...

By Web Team  |  First Published Nov 21, 2022, 7:32 AM IST

നാൽപതുകളിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്‍റെ ഫാഷന്‍ ക്വീന്‍ എന്നും മലൈകയെ വിശേഷിപ്പിക്കാം. 49-കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. 


നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ താരമാണ് മലൈക അറോറ.   'ഛയ്യ..ഛയ്യ..' എന്ന ഒറ്റ ഗാനം മതി മലൈകയെ വിശേഷിപ്പിക്കാന്‍.  പ്രായത്തെ വെല്ലും സൗന്ദര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് മലൈക. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന  താരമാണ് മലൈക അറോറ. പ്രായവ്യത്യാസമുള്ള  നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം തന്നെയാണ് താരത്തെ പാപ്പരാസികള്‍ പിന്തുടരുന്നതിന് കാരണം. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം മലൈക തന്നെയാണ് പരസ്യമായി വെളിപ്പെടുത്തിയത്. 

നാൽപതുകളിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്‍റെ ഫാഷന്‍ ക്വീന്‍ എന്നും മലൈകയെ വിശേഷിപ്പിക്കാം. 49-കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.   ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിസൈനര്‍ ഹൗസായ ദര്‍സാറയുടെ പുതിയൊരു ഡിസൈനര്‍ സാറ്റിന്‍ ഗൗണണാണ് ഇത്തവണ താരം ധരിച്ചത്. 

Latest Videos

ഓഫ് ഷോള്‍ഡറും ഹൈ സ്ലിറ്റുമുള്ള പ്ലീറ്റഡ് പിങ്ക് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് മലൈക. വേയ്സ്റ്റില്‍ നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ സീക്വിന്‍സ് വര്‍ക്കാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. അതിമനോഹരമെന്നും വയസ് എന്നുള്ളത് വെറും അക്കം മാത്രമാണെന്നും ആണ് മലൈകയുടെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്‍റ് ചെയ്തത്. 

 

Also Read: മഞ്ഞയില്‍ തിളങ്ങി നോറ ഫത്തേഹി; ഗൗണിന്‍റെ വില 3.78 ലക്ഷം രൂപ

click me!