ഗ്രീന്‍ ഡ്രസ്സില്‍ മനോഹരിയായി മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Dec 19, 2022, 6:39 PM IST

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്.


പ്രായത്തെ തോല്‍പ്പിച്ച ഫിറ്റ്നസും ഫാഷനും കൊണ്ട് ആരാധകരെ സൃഷ്ടിച്ച ബോളിവുഡ് താരമാണ് മലൈക അറോറ. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് അവര്‍. 

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 49-കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

ഗ്രീന്‍ ഡ്രസ്സിലാണ് ഇത്തവണ മലൈക തിളങ്ങുന്നത്. ഡ്രാമാറ്റിക് സ്ലീവ്സാണ് ഡ്രസ്സിന്‍റെ പ്രത്യേകത. ബിഭു മോഹാപാത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സില്‍ക്ക് മെറ്റിരിയലിലുള്ളതാണ് ഈ ഡ്രസ്സ്. മലൈകയുടെ സ്റ്റൈലിസ്റ്റ് ആണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രം മലൈക തന്നെ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലൈകയുടെ ആരാധകരുടെ ഭാഗത്തു നിന്നും നല്ല അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

 

അടുത്തിടെ വൈറ്റ് ഗൗണില്‍ തിളങ്ങിയ ചിത്രങ്ങളും മലൈക  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. റേച്ചല്‍ ഗില്‍ബെര്‍ട്ടിന്റെ ബ്രൈഡല്‍ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വൈറ്റ് ലോങ് ഗൗണ്‍. നൈക് ലൈൻ ആണ് ഗൗണിന്‍റെ പ്രത്യേകത. 3,79,497 രൂപയാണ് ഇതിന്‍റെ  വില. മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മലൈക.

Also Read: കാഫ്താന്‍ ഗൗണില്‍ തിളങ്ങി സോനം കപൂര്‍; വൈറലായി ചിത്രങ്ങള്‍...

click me!