വേര്‍പിരിഞ്ഞെങ്കിലും ഒന്നിച്ച് മകനെ യാത്ര അയക്കുന്ന മലൈക അറോറയും അര്‍ബാസ് ഖാനും; വീഡിയോ വൈറല്‍

By Web Team  |  First Published Jan 27, 2023, 11:42 AM IST

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക.


'ഛയ്യ..ഛയ്യ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക അറോറ. 

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. 

Latest Videos

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും മകന്‍ അര്‍ഹാനുവേണ്ടി മലൈകയും അര്‍ബാസ് ഖാനും കണ്ടുമുട്ടാറുണ്ട്. വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി തുടരുന്ന 'എക്‌സ്' ജോഡികളാണ് ഇരുവരും. വടക്കേ ഇന്ത്യയില്‍ ഇത് പുതുമയുള്ള കാഴ്ച അല്ലെങ്കിലും വിവാഹമോചിതരായവര്‍ തമ്മില്‍ പിന്നീട് വലിയ ബന്ധമൊന്നും സൂക്ഷിക്കാതിരിക്കുന്നതാണ് പലപ്പോഴും നമ്മുടെ നാട്ടിലെ രീതി. പലപ്പോഴും കുട്ടികളുടെ കാര്യത്തിനായി കുറച്ച് പണം നല്‍കി ആ ബന്ധം പൂര്‍ണ്ണമായും കോടതി മുറിയില്‍  അവസാനിപ്പിക്കുന്നവരാണ് ഏറെയും. വേര്‍പിരിഞ്ഞവര്‍ തമ്മില്‍ കണ്ടാല്‍ പോലും മുഖം തിരിച്ച് നടക്കുന്ന നാട്ടില്‍ ഹൃത്വിക് റോഷന്‍- സൂസന്‍ ഖാന്‍, മലൈക അറോറ- അര്‍ബാസ് ഖാന്‍ എന്നിവര്‍ ഒരു മാത്യക 'മോഡേണ്‍ ഫാമിലി' ആവുകയാണ്. 

 

 

എന്തായാലും വിദേശത്ത് പഠിക്കുന്ന മകന്‍ അര്‍ഹാന്‍ ഖാനെ എയര്‍പ്പോര്‍ട്ടില്‍ യാത്ര അയക്കാന്‍ എത്തിയ മലൈകയുടെയും അര്‍ബാസ് ഖാന്‍റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകനെ ആലിംഗനം ചെയ്ത് യാത്ര അയച്ചതിന് ശേഷം മലൈകയും അര്‍ബാസും പുറത്തു നിന്ന് സംസാരിക്കുന്നതും പരസ്പരം ആലിംഗനം ചെയ്ത് ഇരു കാറുകളിലായി കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. 
 

 

Also Read: സ്വിഗ്ഗിയില്‍ നിന്ന് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത് യുവതി; പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും; കുറിപ്പ്

click me!