വയറിലെ സ്ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തിന് പരിഹാസം; മലൈകയെ പിന്തുണച്ച് ആരാധകര്‍

By Web Team  |  First Published Jan 28, 2021, 12:45 PM IST

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈക തന്‍റെ  വർക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ജിം ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. 


ബോളിവു‍ഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം പറയാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈക തന്‍റെ  വർക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ജിം ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ മലൈകയുടെ ജിം ലുക്കും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിങ്ക് നിറത്തിലുള്ള ടീഷര്‍ട്ടും വൈറ്റ് ടൈറ്റ്സുമായിരുന്നു താരത്തിന്‍റെ വേഷം. 

Latest Videos

undefined

എന്നാല്‍ വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് വ്യക്തമായി കാണുന്ന താരത്തിന്‍റെ ആ ചിത്രങ്ങളെ പരിഹസിക്കുകയായിരുന്നു പലരും ചെയ്തത്. മലൈകയ്ക്ക് പ്രായമായെന്നും അതുകൊണ്ടാണ് സ്‌ട്രെച്ച് മാര്‍ക്കെന്നുമായിരുന്നു ചിലരുടെ പരിഹാസം. 

 

അതേസമയം, ഇതിന് പിന്നാലെ മാലൈകയെ പിന്തുണച്ച് ആരാധകരടക്കം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാകാമെന്നും അതില്‍ പരിഹസിക്കാന്‍ എന്തിരിക്കുന്നുവെന്നും മലൈകയെ പിന്തുണയ്ക്കുന്നവര്‍ ചോദിച്ചു. പുരുഷതാരങ്ങളുടെ ഫിറ്റ്‌നസിനെ പ്രശംസിക്കുന്ന ആളുകള്‍ എന്തുകൊണ്ടാണ് സ്ത്രീകളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

Also Read: സിംപിള്‍ ചെരുപ്പ് ധരിച്ച് മലൈക അറോറ; വില എത്രയെന്ന് അറിയാമോ...

click me!