ആറ് വയസ്സുള്ള കോകോ എന്ന് പേരുള്ള നായക്കാണ് നീളമുള്ള കണ്‍പീലിയുള്ളത്. 17.8 സെന്‍റീമീറ്ററാണ് ഇതിന്‍റെ നീളം.
ലോകത്തിലെ ഏറ്റവും നീളമുള്ള കണ്‍പീലിയുമായി ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു നായ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാലിഫോര്‍ണിയയിലെ ഒരു ദമ്പതികളുടെ നായ ആണ് ഏഴ് ഇഞ്ച് നീളമുള്ള കണ്‍പീലിയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ആറ് വയസ്സുള്ള കോകോ എന്ന് പേരുള്ള നായക്കാണ് നീളമുള്ള കണ്‍പീലിയുള്ളത്. 17.8 സെന്‍റീമീറ്ററാണ് (7 ഇഞ്ച്) ഇതിന്‍റെ നീളം. 17 സെന്‍റീമീറ്റര്‍ നീളമുള്ള ഒരു നായയുടെ റെക്കോര്‍ഡ് ആണ് ഇതോടെ കോകോ തകര്‍ത്തത്.
അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന പദവി പോർച്ചുഗലിൽ നിന്നുള്ള ബോബി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല ബോബി, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നായ കൂടിയാണ് ബോബി എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്. 1992 മെയ് 11 -ന് ജനിച്ച ഈ നായക്ക് ഇപ്പോൾ പ്രായം 30 വയസ് ആണ്.
പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റെ നായയാണ് ബോബി. ജനിച്ചത് മുതൽ ബോബി ഇവർക്കൊപ്പം ആണ് താമസം. 12 മുതൽ 14 വർഷം വരെ ശരാശരി ആയുർദൈർഘ്യമുള്ള റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായയാണിത്. നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് ബോബി ഇപ്പോൾ തകർത്തിരിക്കുന്നത്. പോർച്ചുഗീസ് ഗവൺമെന്‍റും വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസായ എസ്ഐഎസിയും ബോബിയുടെ പ്രായം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു മുൻപ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോർഡ് ഓസ്‌ട്രേലിയൻ നായ ബ്ലൂയിയുടെ (1910-1939) പേരിലായിരുന്നു. 29 വയസ്സും 5 മാസവും ആയിരുന്നു ബ്ലൂയിയുടെ ആയുർദൈർഘ്യം.
Also Read: സ്റ്റേജില്‍ മകളുടെ നൃത്തം; തെറ്റാതിരിക്കാന്‍ സദസില്‍ അച്ഛന്‍റെ ചുവടുകള്‍; വീഡിയോ വൈറല്‍