കോട്ടയം സ്വദേശിയായ ലിസ് ജയ്മോനാണ് കേരളത്തിന്‍റെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്
കൊച്ചി: മിസ് കേരള 2022 ൽ മിന്നി തിളങ്ങി ലിസ് ജയ്മോൻ ജേക്കബ്. മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ കോട്ടയം സ്വദേശിയായ ലിസ് ജയ്മോനാണ് കേരളത്തിന്‍റെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണർ അപ്പ്. വാശിയേറിയ ഗ്രാൻഡ് ഫിനാലെയിൽ 25പേരാണ് സൗന്ദര്യ പട്ടത്തിനായി അണിനിരന്നത്.
Miss Kerala 2021: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് മിസ് കേരള 2021
ബാല്യത്തിൽ കണ്ട സ്വപ്നമാണ് ലിസ ജയ്മോൻ ജേക്കബ് സാക്ഷാത്കരിച്ചത്. ഇതിനായി കൗമാരം മുതൽ കഠിന പ്രയ്തനം ചെയ്തെന്നും ഒടുവിൽ യൗവനത്തിൽ സ്വപ്ന സാക്ഷാത്കാരം നേടുമ്പോൾ അതിവ സന്തോഷമുണ്ടെന്നും ലിസ ജയ്മോൻ ജേക്കബ് പറഞ്ഞു. കേരളത്തിനകത്തും പുറത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടത് 25 മിടുക്കികളായിരുന്നു. ഏവരോടെ പോരാടിയാണ് ലിസ ജയ്മോൻ ജേക്കബ് കേരളത്തിന്‍റെ അഴക് റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചിയിലെ മിസ് കേരള 2022 ഗ്രാൻഡ് ഫിനാലെ റാംപിൽ സൗന്ദര്യവും ബുദ്ധിയും അറിവും അക്ഷരാർത്ഥത്തിൽ മാറ്റുരക്കപ്പെട്ടു. സൗന്ദര്യത്തിൽ വിജയിച്ചവരിൽ പലരും അറിവ് അളവിൽ വീണു. രണ്ടിലും കടന്നുകൂടിയവർ ഒടുവിൽ നിലപാടിലും കാഴ്ചപ്പാടിലും പരീക്ഷിക്കപ്പെട്ടു. ഒടുവിൽ ഇരുപത്തിയഞ്ചിൽ നിന്ന് ആറ് പേരിലേക്ക് പോരാട്ടം ചുരുങ്ങി. വാശിയേറിയ ഫൈനൽ റൗണ്ട് പോരാട്ടത്തിനൊടുവിലാണ് കോട്ടയം സ്വദേശി ലിസ ജയ്മോൻ ജേക്കബ് മിസ് കേരള 2022 പട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശി ശാംഭവി റണ്ണർ അപ്പായപ്പോൾ എറണാകുളം സ്വദേശി നിമ്മി കെ പോൾ സെക്കൻഡ് റണ്ണർ അപ്പായി മികവ് തെളിയിച്ചു. ഗ്രീഷ്മ ജോസ് ആണ് മിസ് ടാലന്‍റ് , നേഹ മാത്യു മിസ് ഫിറ്റ്നസ്, പുഞ്ചിരിയുടെ സൗന്ദര്യ പട്ടം സായൂജ്യ സദാനന്ദനാണ് സ്വന്തമാക്കിയത്. ഇംപ്രസാരോ ഈവന്‍റായിരുന്നു മിസ് കേരള 2022ന്‍റെ സംഘാടകർ.