'പൊലീസ് മാമ'നെ ഞെട്ടിച്ച് നേഹക്കുട്ടി; വീഡിയോ പങ്കിട്ട് കേരളാ പൊലീസ്

By Web Team  |  First Published Mar 21, 2023, 4:42 PM IST

സംസാരിച്ചുനില്‍ക്കുന്ന സിഐയുടെ അരികിലേക്ക് അപ്രതീക്ഷിതമായാണ് നേഹക്കുട്ടി ചിരിച്ചുകൊണ്ട് ഓടിയെത്തുന്നത്. എന്താണെന്ന് മനസിലാക്കാൻ അദ്ദേഹം അല്‍പസമയമെടുക്കുമ്പോഴേക്ക് നേഹക്കുട്ടി തന്‍റെ സല്യൂട്ട് പാസാക്കി. ഉടൻ തന്നെ ആ സല്യൂട്ട് സ്വീകരിക്കുകയാണ് സിഐയും. ഏറെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ നമ്മെ സ്പര്‍ശിക്കണമെന്നില്ല. താല്‍ക്കാലികമായി വലിയ ശ്രദ്ധ കിട്ടുന്നതിനോ കാഴ്ചക്കാരെ കിട്ടുന്നതിനോ എല്ലാം ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കമായിരിക്കും അധികവും വൈറല്‍ വീഡിയോകളില്‍ വരുന്നത്. 

എന്നാല്‍ ചില വീഡിയോകള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കാതെ കടന്നുപോവുകയേ ഇല്ല. കുഞ്ഞുങ്ങളുടെ വീഡിയോകളെല്ലാം ഇത്തരത്തിലുള്ളവയാണ്. കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. 

Latest Videos

തിരക്കുപിടിച്ച ഒരു ദിവസത്തിന്‍റെ മാനസികസമ്മര്‍ദ്ദമകറ്റുന്നതിന് പലരും കുഞ്ഞുങ്ങളുടെ വീഡിയോകളെ ആശ്രയിക്കാറ് പോലുമുണ്ട്. അത്തരത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന, സന്തോഷം കൊണ്ട് നമ്മുടെ ഉള്ള് നിറയ്ക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ കേരളാ പൊലീസ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 

പൂവാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബിജുവാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം ഒരാളുമായി സംസാരിച്ചുനില്‍ക്കവേ ഒരു കൊച്ചുപെണ്‍കുട്ടി ഓടി, ഇദ്ദേഹത്തിനരികില്‍ വന്ന് സല്യൂട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. നേഹ എന്നാണ് ഈ മിടുക്കിയുടെ പേര്. 

സംസാരിച്ചുനില്‍ക്കുന്ന സിഐയുടെ അരികിലേക്ക് അപ്രതീക്ഷിതമായാണ് നേഹക്കുട്ടി ചിരിച്ചുകൊണ്ട് ഓടിയെത്തുന്നത്. എന്താണെന്ന് മനസിലാക്കാൻ അദ്ദേഹം അല്‍പസമയമെടുക്കുമ്പോഴേക്ക് നേഹക്കുട്ടി തന്‍റെ സല്യൂട്ട് പാസാക്കി. ഉടൻ തന്നെ ആ സല്യൂട്ട് സ്വീകരിക്കുകയാണ് സിഐയും. ഏറെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. 

അത്രയും ആത്മാര്‍ത്ഥമായും സന്തോഷത്തോടും കൂടിയാണ് കുഞ്ഞ് നേഹ ഇത് ചെയ്യുന്നതെന്നും അത് അവളുടെ ശരീരഭാഷയില്‍ നിന്നും ചിരിയില്‍ നിന്നും തന്നെ വ്യക്തമാണെന്നും കമന്‍റുകളില്‍ ഏവരും കുറിച്ചിരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികള്‍; ഉടനടി പരിഹാരവുമായി പൊലീസുകാര്‍

 

click me!