ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വുർഹാമി ഇനത്തിൽപ്പെട്ട സിംഹക്കൂട്ടമാണ് വീഡിയോയിലുള്ളത്. പുള്ളിപ്പുലികളെ പോലെ മരത്തിൽ കയറുന്ന സ്വഭാവമാണ് ഇവയെ വേറിട്ട് നിർത്തുന്നത്.
വ്യത്യസ്തമായ പല സംഭവങ്ങളുടെ വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരത്തില്‍ മരം കയറുന്ന ഒരു കൂട്ടം സിംഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വുർഹാമി ഇനത്തിൽപ്പെട്ട സിംഹക്കൂട്ടമാണ് വീഡിയോയിലുള്ളത്. പുള്ളിപ്പുലികളെ പോലെ മരത്തിൽ കയറുന്ന സ്വഭാവമാണ് ഇവയെ വേറിട്ട് നിർത്തുന്നത്.സിംഹങ്ങൾ മരം കയറുന്നത് അപൂർവമാണ്. ഇരയെ പിടികൂടാനായി അല്പദൂരം കയറിയാലും അതിനുശേഷം അവ താഴെ ഇറങ്ങുകയാണ് പതിവ്. എന്നാല്‍ വുർഹാമി സിംഹക്കൂട്ടം പുലികളെപ്പോലെ മരക്കൊമ്പുകളിൽ കൂട്ടമായി കയറി വിശ്രമിക്കും. സഫാരി ഗൈഡുകളായ കെറി ബലാം, ജീൻ ഗ്രഹാം, മാർക്ക് ഫോക്സ് എന്നിവർ പകർത്തിയ ഈ അപൂർവ കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലേറ്റസ്റ്റ് സൈറ്റിങ്സ് എന്ന ആപ്പിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ദേശീയോദ്യാനത്തിന്റെ തെക്കൻ മേഖലയിലാണ് വുർഹാമി സിംഹങ്ങൾ ജീവിക്കുന്നത്. കൂട്ടമായി മരങ്ങളിൽ കയറുന്ന ഇവ ഓരോ ദിവസത്തെയും ചൂടുള്ള സമയമത്രയും അവിടെ തന്നെ തങ്ങുകയാണ് പതിവ്. എന്തായാലും മരം കയറുന്ന സിംഹക്കൂട്ടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Also Read: എടിഎം വഴി മിനിറ്റുകള്‍ക്കുള്ളില്‍ ബിരിയാണി; ഇനി 24 മണിക്കൂറും ബിരിയാണി കഴിക്കാം!