പോരിനിടെ കാര്യമായ പരുക്കേറ്റ പെണ്‍സിംഹത്തിന് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടമായിരുന്നു. അപൂര്‍വസംഭവത്തിന് സാക്ഷികളായ സന്ദര്‍ശകര്‍ തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം പങ്കുവച്ചത്. ഇതോടെ സംഭവം വാര്‍ത്തയാവുകയായിരുന്നു.
വന്യമൃഗങ്ങള്‍ പരസ്പരം പോരടിക്കുന്നതും പരുക്ക് പറ്റുന്നതും മരണം വരെ സംഭവിക്കുന്നതുമെല്ലാം കാട്ടില്‍ സാധാരണഗതിയില്‍ നടക്കാറുള്ള സംഭവം തന്നെയാണ്. ഇത്തരത്തിലുള്ള വീഡിയോകളും മറ്റും ചാനലുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയുമെല്ലാം നാം കാണാറുണ്ട്.
എന്നാലിവിടെയിതാ ഒരു സഫാരി പാര്‍ക്കില്‍ സന്ദര്‍ശകരുടെ തിരക്കുള്ള സമയത്ത് ഒരു ആണ്‍സിംഹം പെണ്‍സിംഹത്തെ ആക്രമിച്ച് കൊന്നിരിക്കുകയാണ്. സാധാരണനിലയില്‍ സഫാരി പാര്‍ക്കുകളില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ അങ്ങനെ കാണാൻ സാധിക്കാറില്ല.
യുകെയിലെ ലോംഗ്ലീറ്റ് സഫാരി പാര്‍ക്കിലാണ് സംഭവം. പുതുവത്സരദിനത്തില്‍ സന്ദര്‍ശകരുടെ തിരക്ക് ഏറെയുള്ള സമയമായിരുന്നു അത്. പെട്ടെന്നാണ് സിംഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായതത്രേ. പാര്‍ക്ക് ജീവനക്കാര്‍ ധൃതിയില്‍ സന്ദര്‍ശകരെ അവിടെ നിന്ന് മാറ്റി. തുടര്‍ന്ന് പരുക്കേറ്റ പെണ്‍സിംഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ പോരിനിടെ കാര്യമായ പരുക്കേറ്റ പെണ്‍സിംഹത്തിന് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടമായിരുന്നു. അപൂര്‍വസംഭവത്തിന് സാക്ഷികളായ സന്ദര്‍ശകര്‍ തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം പങ്കുവച്ചത്. ഇതോടെ സംഭവം വാര്‍ത്തയാവുകയായിരുന്നു.
പിന്നീട് പാര്‍ക്ക് അധികൃതര്‍ തന്നെ സംഗതി വിശദമാക്കി. സന്ദര്‍ശകരെയെല്ലാം സുരക്ഷിതരാക്കാൻ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും എന്നാല്‍ പെണ്‍സിംഹത്തെ രക്ഷപ്പെടുത്താൻ സാധിച്ചില്ല, അത്രമാത്രം പരുക്ക് അതിന് ഏറ്റിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഏറെ ഭയപ്പെടുത്തുന്ന സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സര്‍ക്കസിന്‍റെ ലൈവ് ഷോയ്ക്കിടെ പരിശീലകനെ കടന്നാക്രമിക്കുന്ന കടുവയെ ആണ് ഈ വീഡിയോയില്‍ കണ്ടിരുന്നത്. രണ്ട് കടുവയുമായി അടച്ചിട്ട ഒരു കൂട്ടിനകത്ത് നിന്ന് അഭ്യാസപ്രകടനങ്ങള്‍ ചെയ്യിക്കുകയായിരുന്നു യുവപരിശീലകൻ.
ഇതിനിടെ ഒരു കടുവ ഇദ്ദേഹത്തെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് സമയോചിതമായി ഇടപെട്ടത് മൂലമാണ് ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായത്.
Also Read:- ശാന്തരായി നടന്നുപോകുന്ന കടുവകള്‍, സെക്കന്‍ഡുകള്‍ക്കകം രംഗം മാറി; വൈറലായ വീഡിയോ