പഠനവൈകല്യത്തെ ബുദ്ധിക്കുറവായി തെറ്റിദ്ധരിക്കരുതേ ; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്നത്

By Priya Varghese  |  First Published Feb 2, 2023, 2:25 PM IST

പഠനവൈകല്യം എന്നാൽ ബുദ്ധിക്കുറവാണ്. കുട്ടിക്ക് ജീവിതത്തിൽ ഒന്നും നേടാ ൻ കഴിയാതെ വരും എന്നിങ്ങനെ
ഉള്ള നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടി പഠനത്തിൽ
പിന്നോക്കമാണ് എങ്കിൽ കളിയാക്കലോടു കൂടി കുട്ടിയെ കാണുന്നവർ ഉണ്ട്. അത് സ്വന്തം കുടുംബത്തിൽ
നിന്നുപോലും ഉണ്ടാകാം .
 


കുട്ടി പഠനത്തിൽ തീരെ ശ്രദ്ധ ഇല്ല. എത്ര തവണ പഠിപ്പിച്ച ഉത്തരങ്ങളാണ് പരീക്ഷയിൽ മറന്നു പോയി എന്ന് പറഞ്ഞു എഴുതാതെ പോയത്. ഈ കുട്ടിയുടെ ഭാവി എന്താകും. മറ്റുള്ള കുട്ടികൾ ഒക്കെ എത്ര നന്നായി പഠിക്കുന്നു . വളരെക്കാലം ആശിച്ചുണ്ടായ ഒരു കുട്ടിയാണ്. ഇതെല്ലാം പറഞ്ഞു കരയുന്ന അമ്മ കുട്ടിയുടെ ഭാവിയെ പ്പറ്റി വലിയ ഉത്കണ്ഠയിലാണ്.

സ്കൂളിൽ നിന്നും കുട്ടി ക്ക് പഠന വൈകല്യം ഉണ്ടോ എന്നറിയാനു ള്ള പരിശോധന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിനെ കണ്ടു നടത്തണം എന്നു പറഞ്ഞപ്പോഴേ അമ്മയ്ക്ക് ആധിയായി. എന്റെ കുട്ടിക്ക് ബുദ്ധിക്കുറവാണോ, കുട്ടിയെ എല്ലാവരും കളിയാക്കില്ലേ , കുട്ടിക്കീ പ്രശ്നങ്ങൾ ഉണ്ടായത് എന്റെ തെറ്റാണോ, ഞാൻ ശരിയായി കുട്ടിയെ വളർത്താത്തതും പഠിപ്പിക്കാത്തതുമാണോ കാരണം എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകൾമൂലം കുട്ടിയുടെ അമ്മ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിച്ചിരുന്നത്.

Latest Videos

പഠനവൈകല്യവും ബുദ്ധിക്കുറവും വ്യത്യസ്തമാണ്...

പഠനവൈകല്യം എന്നാൽ ബുദ്ധിക്കുറവാണ്. കുട്ടിക്ക് ജീവിതത്തിൽ ഒന്നും നേടാ ൻ കഴിയാതെ വരും എന്നിങ്ങനെ ഉള്ള നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടി പഠനത്തിൽ പിന്നോക്കമാണ് എങ്കിൽ കളിയാക്കലോടു കൂടി കുട്ടിയെ കാണുന്നവർ ഉണ്ട്. അത് സ്വന്തം കുടുംബത്തിൽ നിന്നുപോലും ഉണ്ടാകാം .

എന്നാൽ യാതാർഥ്യം വളരെ വ്യത്യസ്തമാണ്. പഠന വൈകല്യവും ബുദ്ധിക്കുറവും വ്യത്യസ്ത അവസ്ഥകൾ ആണ്. പഠന വൈകല്യ മുള്ള ഒരു കുട്ടി ക്ക് ആ പേരിൽ പറയും പോലെ പഠനവുമായി ബന്ധപ്പെട്ട എഴുതു ക, വായിക്കുക, അക്ഷരത്തെറ്റു കൂടാതെ എഴുതുക, കണക്കു ചെയ്യുക എന്നീ കാര്യ ങ്ങളി ൽ ചിലതിൽ മാത്രമാകും ബുദ്ധി മുട്ടുണ്ടാവുക.

അവരുടെ ബുദ്ധി സാമാന്യമോ അതിൽ കൂടുതലോ ആയിരി ക്കും ഉണ്ടാവു ക. അതുകൊണ്ടു തന്നെ പഠനത്തിനു പുറത്തുള്ള നിരവധി കഴിവുകൾ ഉള്ളവരാവും അവർ. ചാക്കോമാഷും ആടുതോമയും നമുക്ക് വേണ്ട സോപ്പ് പെട്ടി റേഡിയോ അടുപ്പിൽ എറിഞ്ഞു ചാക്കോ മാഷു പറയുന്നു - ആദ്യം പഠിത്തം അതു കഴിഞ്ഞു മതി കണ്ടുപിടിത്തം. കണക്കിന് ജയി ച്ചാൽ പോരാ നൂറിൽ നൂറു മാർക്കു മേടിച്ച കുട്ടിയുമായി താരതമ്യവും ചെയ്യുന്നു.

ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന് ചാക്കോ മാഷ് പറയുമ്പോൾ കണക്കിൽ മോശമായ (Dyscalculia) ഉള്ള കുട്ടികളുടെ കാര്യത്തിൽ അവരുടെ മറ്റു കഴിവുകളെ കണ്ടു ചേർത്തു പിടിക്കുകയാണ് വേണ്ടത്. പഠനത്തിൽ, പ്രത്യേകി ച്ച് കണക്കി ൽ പിന്നോക്കമാണ് എങ്കിലും മറ്റു നിരവധി അസാമാന്യ കഴിവുകളുള്ള തോമസ് ചാക്കോയെ അനാവശ്യ ശിക്ഷണം നടത്തി ആടുതോമയാക്കി മാറ്റിയ ചാക്കോ മാഷിനെ പോലെയുള്ള മാതാപിതാക്കൾ ആകാതെ നമ്മൾ ശ്രമിക്കണം.

പഠനത്തിന്റെ പേരി ൽ (കുട്ടി ശ്രമിച്ചിട്ടു പോലും പഠിച്ചെടുക്കാൻ കഴിയാതെ പോകുന്ന അവസ്ഥയി ൽ) കുട്ടികളുടെ ആത്മവിശ്വാസം തകർത്തു കളയുകയും കുട്ടി കൾ എല്ലാവർക്കും എതിരായിത്തീരുന്ന സ്വഭാവ വൈകല്യത്തിലേക്ക് കുട്ടികൾ എത്തിച്ചേരാതെ തടയേണ്ടതും വളരെ പ്രധാനമാണ്.

പഠനത്തിൽ പിന്നോക്കം എന്ന കാരണത്താൽ മാനസിക സമ്മർദ്ദവും , സ്വയം വിലയില്ലായ്മയു , വിഷാദരോഗവും ഒക്കെ കുട്ടികളിൽ ഉണ്ടാവാതെ തടയാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയും.

പഠനവൈകല്യം പരിഹരിക്കുന്നത് സൈക്കോളജിസ്റ്റുകൾ ആണ്

സൈക്കോളജിസ്‌റ്റിനെ സമീപിക്കുന്നവർ വലിയ മാനസിക രോഗികൾ ആണ് എന്ന തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. അതു കൊണ്ടു തന്നെ പഠന വൈകല്യമുള്ള കുട്ടികളുടെ പരിശോധനയ്‌ക്കോ ട്രെയിനിങ് നൽകുന്നതി നോ പലർക്കും ബു ദ്ധി മുട്ടുള്ളതായി കാണാറു ണ്ട്. എന്നാൽ ആളുകൾക്ക് ടെൻഷനും കുട്ടികൾക്ക് ശ്രദ്ധക്കുറവ് പഠന പ്രശ്നങ്ങൾ എന്നിവ സാധാരണമായ ഈ കാലത്ത് അത്തരം തെറ്റായ ചിന്തകളെ മറി കടക്കേണ്ടതായുണ്ട്. 

പല മാതാ പിതാക്കളും സൈക്കോളജിസ്‌റ്റിനെ കണ്ട് കുട്ടികളെ ട്രെയിനിങ്ങിലൂടെ മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുമ്പോൾ ചുറ്റുമുള്ള ആളുകൾ അവരെ പിന്തിരിപ്പിക്കുന്നതായി പറയാറുണ്ട്. ചികിത്സതേടാതെ കുട്ടിയുടെ കാര്യത്തിൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന മാതാപിതാക്കൾ ഉണ്ട്.

കുട്ടിയുടെ ബുദ്ധി പരിശോധനയും (IQ Test) പഠനവൈകല്യം ഉണ്ടോ എന്ന പരിശോധനയും (Learning Disability Test) ഒരു ക്ലിനിക്കൽ സൈക്കോളജിസ്‌റ്റി നെ കണ്ടു നടത്തുക എന്നതാണ് ആദ്യ പടി. അതിനു ശേ ഷം സാധാരണ പഠിപ്പിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി എളുപ്പ വഴികളിലൂടെ കുട്ടിയെ പഠിപ്പിക്കാനുള്ള ട്രെയിനിങ് ആരംഭിക്കുകയാണ് ചെയ്യുക. 

പഠനവൈകല്യത്തോടൊപ്പം തന്നെ ചില കുട്ടികളിൽ ശ്രദ്ധക്കുറവ്, അടങ്ങി ഇരിക്കാൻ ബുദ്ധി മുട്ട്, എടുത്തു ചാട്ടം , അനു സരണ കുറവ് (ADHD, Conduct Disorder) എന്നിവയും കാണാൻ ഇടയുണ്ട്. ഇവയെല്ലാം മനഃശാസ്ത്ര പരിശോധനയിൽ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കേണ്ടത് കുട്ടി പഠനത്തിൽ മാത്ര മല്ല ജീ വിതത്തിലും വിജയം നേടാൻ അത്യാവശ്യമാണ്.

ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർവരെ സമയമാണ് പഠന വൈ കല്യത്തിന്റെ ട്രെയിനിങ് നൽകുന്നത്. ഇത് നേരിട്ടും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്ന കുട്ടികളിൽ ഓൺലൈൻ ആയും നൽകാനാവും .

എഴുതിയത്:
പ്രിയ വർഗീ സ് (M.Phil, MSP, RCI Licensed)
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെ യർ
Near TMM Hospital, തിരുവല്ല
For appointments call: 8281933323
Online/ Telephone consultation available

 

click me!