സിംഹത്തിന്‍റെ തലയുടെ രൂപം ഡിസൈന്‍ ചെയ്ത ഗൗണ്‍ ആയിരുന്നു താരം ധരിച്ചത്. എന്നാല്‍ അതേ ഡിസൈനിലുള്ള വസ്ത്രം ധരിച്ച് റാംപില്‍ ഒരു മോഡലും എത്തി.
വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുള്ള അമേരിക്കന്‍ ടിവി താരമാണ് കെയ്‌ലി ജെന്നര്‍. രക്തം പൂശിയതിന് സമാനമായി നഗ്നയായി ഇരിക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൃദയാകൃതിയിലുള്ള പെന്‍റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമൊക്കെ താരം അണിഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ പാരിസ് ഹൌട്ട് കച്ചര്‍ വീക്കിലെ ഷിയാപരെല്ലിഷോയില്‍ എത്തിയ കെയ്‌ലിയുടെ വസ്ത്രവും ഏറെ വേറിട്ടിരുന്നു. സിംഹത്തിന്‍റെ തലയുടെ രൂപം ഡിസൈന്‍ ചെയ്ത ഗൗണ്‍ ആയിരുന്നു താരം ധരിച്ചത്. എന്നാല്‍ അതേ ഡിസൈനിലുള്ള വസ്ത്രം ധരിച്ച് റാംപില്‍ ഒരു മോഡലും എത്തി. ഐറിന ഷെയ്ക്കാണ് സിംഹത്തിന്‍റെ തലയുടെ ഡിസൈനുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചെത്തിയത്. താന്‍ ധരിച്ച അതേ പോലെയുള്ള വസ്ത്രം ധരിച്ച് റാംപിലൂടെ നടന്നു വരുന്ന ഐറിനയെ കണ്ട കെയ്‌ലിയുടെ മുഖഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഡിസൈനര്‍ ഡാനിയേല്‍ റോസ്ബറിയുടെ വസ്ത്രമാണിത്. ഷാലോം ഹര്‍ലോ, നവോമി കാംപല്‍, ഐറിന ഷായക് എന്നിവരായിരുന്നു മോഡലുകള്‍. മൃഗങ്ങളുടെ ത്രിമാന രൂപം ചേര്‍ത്ത വസ്ത്രങ്ങളായിരുന്നു മോഡലുകള്‍ക്കായി ഡാനിയേല്‍ ഒരുക്കിയത്.
ഐറിനയുടെ വസ്ത്രത്തിലേയ്ക്ക് നോക്കിയിരിക്കുന്ന കെയ്ലിയുടെ വീഡിയോകള്‍ കണ്ട് പല തരം കമന്‍റുകളാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. തന്നെക്കാള്‍ നന്നായി ധരിച്ചിട്ടുണ്ടോ എന്നായിരിക്കും ചിന്തിക്കുന്നത് എന്നാണ് ചിലരുടെ നിരീക്ഷണംയ ഡാനിയേല്‍ സമ്മാനിച്ച വസ്ത്രം ധരിച്ച് ഷോ കാണാനെത്തി സര്‍പ്രൈസ് നല്‍കാനായിരിക്കും കെയ്‌ലി കരുതിയത്, അത് ഇങ്ങനെ ആകുമെന്ന് കരുതി കാണില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം ഇത്തരം ഡിസൈനുകള്‍ മൃഗങ്ങളെ വേട്ടയാടാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Kylie wearing the Schiaparelli dress before it hit the runway pic.twitter.com/GeQQqb9API
— michealla✨ (@PRADAXBBY)
Also Read: ഫാഷൻ ഷോയ്ക്കിടെ മോഡലിന് 'പണി'; വീഡിയോ വൈറലാകുന്നു