ഇപ്പോഴിതാ വീണ്ടും കിടിലന്‍ ലുക്കില്‍ എത്തി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് താരം. പാരിസ് ഫാഷൻ വീക്കിലാണ് അൾട്രാ ഗ്ലാമറസ് ലുക്കില്‍ താരം എത്തിയത്. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണാണ് കെയ്‌ലി ധരിച്ചത്.
വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുള്ള അമേരിക്കന്‍ ടിവി താരമാണ് കെയ്‌ലി ജെന്നര്‍. രക്തം പൂശിയതിന് സമാനമായി നഗ്നയായി ഇരിക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ബ്രാൻഡിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചുവപ്പ് നിറത്തിലുള്ള ചായം ശരീരത്തിൽ പൂശുകയായിരുന്നു അന്ന് കെയ്‌ലി.
ഇപ്പോഴിതാ വീണ്ടും കിടിലന്‍ ലുക്കില്‍ എത്തി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് താരം. പാരിസ് ഫാഷൻ വീക്കിലാണ് അൾട്രാ ഗ്ലാമറസ് ലുക്കില്‍ താരം എത്തിയത്. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണാണ് കെയ്‌ലി ധരിച്ചത്.
My fav🎀 pic.twitter.com/CPObAKOlmd
— PINKY MOORE🦋 (@PinkyMoore11)
ഹൃദയാകൃതിയിലുള്ള പെന്‍റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമായിരുന്നു ഹൈലൈറ്റ്. കറുപ്പ് ഹാന്റ് ബാഗും ഹീൽസും ആക്സസറൈസ് ചെയ്തിരുന്നു. എന്തായാലും കെയ്‌ലിയുടെ ഹോട്ട് ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുകയാണ്.
KING KYLIE 👑 pic.twitter.com/gqmCMThWoK
— Le fashion deep (@lefashiondeep)
അതേസമയം താരത്തിന്‍റെ ചോക്കര്‍ കോപ്പിയടി ആണെന്നും ഒരു വിഭാഗം വിമര്‍ശിച്ചു. അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡ് സമാനമായൊരു ചോക്കര്‍ ധരിച്ചിരുന്നു. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള നെക്ലേസ് ആണ് ബെല്ല അണിഞ്ഞത്. ഇതില്‍ നിന്നാണ് കെയ്‌ലി കോപ്പിയടിച്ചതെന്നും ഒരു വിഭാഗം പറയുന്നു.
അതേസമയം, ഇത്തവണത്തെ പാരിസ് ഫാഷൻ വീക്കില്‍ ബെല്ലയും എത്തിയിരുന്നു. നഗ്നയായി വേദിയിലേയ്ക്ക് എത്തി, അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഇത്തവണ ഫാഷൻ ലോകത്തെ ഞെട്ടിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടാണ് ബെല്ല വേദിയില്‍ എത്തിയത്. ബെല്ലയ്ക്ക് പിന്നാലെ രണ്ട് പേർ എത്തി, വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലെയുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടർന്ന് ഡിസൈനർ എത്തി സ്ലിറ്റും സ്ലീവും നൽകി ഒരു ഗൗണിന്‍റെ രൂപത്തിലേയ്ക്ക് ഇതിനെ മാറ്റി. കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം ഇങ്ങനെ റാംപിലെത്തിയത്. ഫാബ്രിക്കൻ എന്ന മെറ്റീരിയൽ ആണ് ബെല്ലയുടെ ശരീരത്തില്‍ സ്പ്രേ ചെയ്തത്.
Also Read: നഗ്നയായി വേദിയിലേയ്ക്ക് ബെല്ല ഹഡീഡ്, സ്പ്രേ ചെയ്ത് വസ്ത്രം; വീഡിയോ വൈറല്‍