ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.
ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.
അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം. മകന്‍റെ മാമോദീസ ചടങ്ങുകള്‍ ആഘോഷമായി തന്നെ നടത്തി. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ഇസഹാക്കിന്‍റെ മാമോദീസ കൂടാനെത്തി.
undefined
മകന്‍റെ മാമോദീസാ ചടങ്ങുകൾക്ക് പ്രിയ ധരിച്ച വസ്ത്രം എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നല്‍കുന്ന ഈ ദിനത്തില്‍ അതീവസുന്ദരിയായിരുന്നു പ്രിയ. അതിമനോഹരമായ ആ അനാര്‍ക്കലിയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു.
''ഈ സുന്ദര ദിനം നിന്‍റെ ജീവിതയാത്രയുടെ തുടക്കവും അടയാളപ്പെടുത്തലുമാകുന്നു. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം ഞങ്ങൾക്ക് തന്ന നിധി.. മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം...ഇസഹാഖ് കുഞ്ചാക്കോ ബോബന്‍...'' - ഇങ്ങനെ പ്രിയയുടെ അനാര്‍ക്കലിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. കൂടെ ചില ബൈബിള്‍ വചനങ്ങളും.
''കുഞ്ഞിന് വേണ്ടി ഞാൻ പ്രാർഥിച്ചു, ഞാൻ ചോദിച്ചത് കർത്താവ് എനിക്ക് തന്നിരിക്കുന്നു''- എന്നിങ്ങനെ ചില വചനങ്ങളും അനാർക്കലിയില്‍ തുന്നിച്ചേര്‍ത്തിരുന്നു.
ഡിസൈനർമാരായ മരിയ.ടി.മരിയ ആണ് അനാർക്കലി ഒരുക്കിയത്. മാമോദീസയ്ക്ക് ഒരു മാസം മുൻപാണ് ഓർഡർ ലഭിക്കുന്നത്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഡിസൈനിങ് ടീം ഇതെല്ലാം തുന്നിച്ചേർത്തത്.
ഷിമർ ജോർജറ്റിന്‍റെ പ്ലെയിൻ മെറ്റീരിയലിൽ ഫുൾ ഹാൻഡ് വര്‍ക്കാണ് അനാര്‍ക്കലിയുടെ പ്രത്യേകത. സിൽവർ, ഗോൾഡൻ ത്രെഡ് വർക്കുകളും ചെയ്തു. ലഖ്നൗ ചിക്കൻകാരി വർക്കാണ് സ്കര്‍ട്ടില്‍ ചെയ്തിരിക്കുന്നത്. സിൽവർ–ഗോൾഡൻ കട്ട് ബീഡുകൾ കൂടി ചേർന്നപ്പോൾ സ്കർട്ടിന് ലുക്ക് മാറി. സറി (Zari) ത്രെഡ് ഫ്ലവേഴ്സും സ്ഫടികം പോലുള്ള മുത്തുകളുമാണ് ദുപ്പട്ടയെ മനോഹരമാക്കിയത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എമറൾഡും പോൽക്കി ഡയമണ്ട്സും ചേർത്തതാണ് പ്രിയ ധരിച്ച മാല.
മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദീലീപ്, ഭാര്യ കാവ്യാ മാധവന്‍, ദുല്‍ക്കര്‍ സല്‍മാൻ, ഭാര്യ അമല്‍, ദിലീഷ് പോത്തന്‍, വിജയ് യേശുദാസ്, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ വ്യാവസായത്തിലെ പല പ്രമുഖരും ചടങ്ങിനെത്തി.