പുഴ കടക്കുന്ന കെഎസ്ആര്‍ടിസി!; വീഡിയോ വൈറലാകുന്നു...

By Web Team  |  First Published Oct 19, 2023, 5:04 PM IST

ഒരു കെഎസ്ആര്‍ടിസി ബസ് പുഴ കടന്നുവരുന്നതാണ് വീഡിയോയിലുള്ളത്. ബസ് എങ്ങനെയാണ് പുഴ കടക്കുന്നത് എന്ന സംശയം സ്വാഭാവികമായും ആരിലുമുണ്ടാകാം.


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലെത്തുന്നത്. ഇവയില്‍ പല വീഡിയോകളും പക്ഷേ കാണാനും മാത്രമുള്ളൊരു കണ്ടന്‍റ് ഉള്ളതാണോ എന്ന് നമ്മളില്‍ സംശയമുണ്ടാക്കാറുണ്ട്. പക്ഷേ മറ്റ് ചില വീഡിയോകളാകട്ടെ, ഒരിക്കല്‍ കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്നതും ആയിരിക്കും. അത്തരത്തില്‍ എന്തെങ്കിലും നമ്മുടെ കാഴ്ചയെ ആകര്‍ഷിക്കുന്നതോ, അല്ലെങ്കില്‍ നമ്മളെ ചിന്തിപ്പിക്കുന്നതോ, ഉദ്ദീപിപ്പിക്കുന്നതോ ആയിരിക്കും. 

ഇപ്പോഴിതാ ഏറെ രസകരമായ, നേരത്തെ സൂചിപ്പിച്ചത് പോലെ കണ്ടാല്‍ ഒരിക്കല്‍ കൂടി കാണാൻ തോന്നിപ്പിക്കുംവിധത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. കെഎസ്ആര്‍ടിസി പാല എന്ന പേജ് ആണ് വീഡ‍ിയോ പങ്കുവച്ചിരിക്കുന്നത്. 

Latest Videos

undefined

ഒരു കെഎസ്ആര്‍ടിസി ബസ് പുഴ കടന്നുവരുന്നതാണ് വീഡിയോയിലുള്ളത്. ബസ് എങ്ങനെയാണ് പുഴ കടക്കുന്നത് എന്ന സംശയം സ്വാഭാവികമായും ആരിലുമുണ്ടാകാം. പാലംപണി നടക്കുന്നതിനാല്‍ വണ്ടികളെല്ലാം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനിടെയാണ് കെഎസ്ആര്‍ടിസി പുഴ കടന്ന് റോഡിനപ്പുറത്തേക്ക് കടക്കുന്നത്. 

ആഴത്തില്‍ വെള്ളമൊന്നുമില്ലെങ്കിലും അല്പം ഒഴുക്കൊക്കെയുള്ള ഭാഗമാണ്. കുണ്ടും കുഴിയും വേറെയും. ഇതിലൂടെ ശ്രദ്ധാപൂര്‍വം വണ്ടി കടത്തിയെടുക്കുകയാണ് ഡ്രൈവര്‍. ഇതാണ് 'ഓഫ് റോഡ് ഡ്രൈവ്' എന്നും ഗംഭീരമായിട്ടുണ്ട് എന്നമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ചെയ്തിരിക്കുന്നു. കാണുന്നത് പോലെ അത്ര നിസാരമല്ല ഇതിലൂടെ ബസ് പോലൊരു വാഹനം ഓടിച്ചെടുക്കാൻ എന്നും ഡ്രൈവിംഗില്‍ പരിചയുമള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏത് പ്രതിസന്ധിയിലാണെന്നാണെങ്കിലും കെഎസ്ആര്‍ടിസിക്ക് മാത്രമായി ഒരു വിഭാഗം ആരാധകരുണ്ട്. അവര്‍ക്കിടയിലാണ് വീഡ‍ിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നത്. കാണാനുള്ള കൗതുകം കൊണ്ടുതന്നെ പലതവണ കണ്ടവര്‍, ഇതിന് ശേഷം വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുകയാണ്.

വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- സൈക്കിളോടിച്ചുകൊണ്ട് 'സ്കിപ്പിംഗ്'; യുവതിയുടെ വീഡിയോ വൈറല്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!