ഓണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകളും ഐതിഹ്യങ്ങളുമെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ പുതുതലമുറയ്ക്ക് ഇങ്ങനെ, പരമ്പരാഗതമായി കൈമാറി വരുന്ന പല ഐതിഹ്യങ്ങളെ കുറിച്ചും അറിവില്ല എന്നതാണ് സത്യം.
ഓണമിങ്ങ് വാതില്‍ക്കലോളമെത്തി നില്‍ക്കുമ്പോള്‍ നിറവോടെ ആഘോഷിക്കാനൊരുങ്ങി നില്‍ക്കയാണ് ലോകമൊട്ടുക്കുമുള്ള മലയാളികള്‍. കേരളത്തില്‍ മാത്രമല്ല- കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും തന്നെ ഓണത്തെ വരവേല്‍കാകനുള്ള ഒരുക്കമാനത്തിലാണ് മലയാളികള്‍.
ഓണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകളും ഐതിഹ്യങ്ങളുമെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ പുതുതലമുറയ്ക്ക് ഇങ്ങനെ, പരമ്പരാഗതമായി കൈമാറി വരുന്ന പല ഐതിഹ്യങ്ങളെ കുറിച്ചും അറിവില്ല എന്നതാണ് സത്യം.
undefined
ഓണ ഐതിഹ്യങ്ങളില്‍ തന്നെ പേര് കേട്ടൊരു സാന്നിധ്യമാണ് ഓണപ്പൊട്ടന്‍റേത്. ഓണപ്പൊട്ടൻ എന്ന് കേട്ടുകാണുമെങ്കിലും പലര്‍ക്കും ഇത് എന്താണെന്നോ, ആരാണെന്നോ ഒന്നും അറിവുണ്ടാകില്ല.
മലബാറുകാരുടെ മാവേലിത്തമ്പുരാനാണ് ഓണപ്പൊട്ടൻ എന്ന് ലളിതമായി പറയാം. അധികവും കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ഓണപ്പൊട്ടനെ കാണാൻ സാധിക്കുക. മഹാബലിയുടെ പ്രതിപുരുഷനാണ് ഇത്. തെയ്യം കലാരൂപത്തിന് ഏറെ പേരുകേട്ട വടക്കൻ മലബാറില്‍ മഹാബലിയെ പ്രതിനിധീകരിച്ച് കെട്ടുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ.
ഉത്രാടനാളിലും തിരുവോണനാളിലും മണി കിലുക്കി, വീടുവീടാന്തരം കയറി പ്രജകളെ അനുഗ്രഹിച്ച് ഓണപ്പൊട്ടൻ മടങ്ങും. ഇതാണ് രീതി. പ്രജകളെ സന്ദര്‍ശിക്കുന്ന വേളയിലോ അനുഗ്രഹം ചൊരിയുമ്പോഴോ ഒന്നും ഓണപ്പൊട്ടൻ സംസാരിക്കില്ല. ഇക്കാരണം കൊണ്ടാണ് ഓണപ്പൊട്ടന് ഈ പേര് ലഭിച്ചതും.
ഓട്ടുമണി കിലുക്കിയെത്തുന്ന ഓണപ്പൊട്ടനെ നിറനാഴിയും നിലവിളക്കും വച്ചാണ് ഓരോ വീട്ടുകാരും സ്വീകരിക്കുക. മണി കിലുക്കി ഓണപ്പൊട്ടൻ വീടിന് ചുറ്റും ഓടിയാല്‍ അത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
മലയ സമുദായക്കാരാണ് ഓണപ്പൊട്ടന്‍റെ വേഷം കെട്ടുന്നത്. അത്തം മുതല്‍ തിരുവോണം വരെ ഇവര്‍ ഇതിനായി നോമ്പ് നോല്‍ക്കും. ഇന്നും അന്യംനില്‍ക്കാതെ ഈ ആചാരങ്ങള്‍ തുടരുമ്പോള്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സാംസ്കാരികത്തനിമ തന്നെയാണ് ഇതിലൂടെയെല്ലാം കാത്തുപോരുന്നത്.
Image Courtesy: The Gandhi Centre, The Hague, Netherlands
Also Read:- ഓണത്തിന് സ്പെഷ്യൽ പപ്പായ പായസം തയ്യാറാക്കിയാലോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-